മലപ്പുറം- മലപ്പുറം ജില്ലയിൽ നിപ സംശയിക്കുന്ന കുട്ടിയുടെ പരിശോധനയുടെ പ്രാഥമിക ഫലം പോസിറ്റീവ്. കേരളത്തിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ പരിശോധനക്ക് അയച്ചു. ഇതിന്റെ ഫലം ഇന്ന് രാത്രിയോടെ എത്തും. ഇവിടെനിന്നുള്ള ഫലം കൂടി ലഭിച്ചാലേ നിപ ആണെന്ന് സ്ഥിരീകരിക്കാനാകൂ. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് കൂടി പനി ബാധിച്ചു.
മലപ്പുറം ജില്ലയിൽ നിപ സംശയത്തിൻ്റെ പശ്ചാത്തലത്തിൽ മലപ്പുറം പി.ഡബ്യു.ഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ തുറന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group