പാരിസ്: റയല്‍ മാഡ്രിഡ് താരം കിലിയന്‍ എംബാപ്പെ തന്റെ മുന്‍ ക്ലബ്ബ് പിഎസ്ജിക്കെതിരേ രംഗത്ത്. താരത്തിന് ലഭിക്കാനുള്ള ബാക്കി തുക പിഎസ്ജി പിടിച്ചുവച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രണ്ട് മാസത്തെ ശമ്പളവും ബോണസും അടക്കം 80 മില്യണ്‍ യൂറോയോളം എംബാപ്പെയ്ക്ക് പി.എസ്.ജി നല്‍കാനുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് എംബാപ്പെ റയല്‍ മാഡ്രിഡില്‍ ചേര്‍ന്നത്. താരത്തിന്റെ മാതാവാണ് പിഎസ്ജിക്കെതിരേ രംഗത്ത് വന്നിരിക്കുന്നത്.
ഫ്രീ ട്രാന്‍സ്ഫറില്‍ റയലില്‍ ചേര്‍ന്നതിനാല്‍ പിഎസ്ജിക്ക് കനത്ത നഷ്ടമാണ് നേരിട്ടത്. എംബാപ്പെ ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിട്ടതില്‍ പിഎസ്ജി എതിര്‍പ്പ് പരോക്ഷമായി പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ക്ലബ്ബ് താരത്തിന്റെ ബാലന്‍സ് തുക പിടിച്ചുവച്ചിരിക്കുന്നത്. എംബാപ്പെയുടെ മാതാവായ ഫൈസ ലമാരി ക്ലബ്ബിനെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
പിഎസ്ജിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ് എംബാപ്പെ. 308 മത്സരങ്ങളില്‍ നിന്ന് 256 ഗോളുകളാണ് താരം നേടിയത്. രണ്ടാം സ്ഥാനത്തുള്ളത് മുന്‍ ഉറുഗ്വെ താരം എഡിസണ്‍ കവാനി 200 ഗോളുകള്‍ ടീമിനായി നേടിയിട്ടുണ്ട്. അടുത്തിടെയാണ് ഫ്രഞ്ച് താരത്തെ പിഎസ്ജി ഔദ്ദ്യോഗികമായി പ്രസന്റ് ചെയ്തത്.