വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനെ വീണ്ടും പരിഗണിക്കുന്നത് പുനപരിശോധിക്കണമെന്ന് മുൻ പ്രസിഡന്റ് ബരാക് ഒബാമ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതായി സൂചന. വാഷിംഗ്ടൺ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബൈഡൻ്റെ വിജയത്തിലേക്കുള്ള പാത കുറഞ്ഞുവെന്നും 81 കാരനായ അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിൻ്റെ സാധ്യതയെ ഗൗരവമായി പരിഗണിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടതായാണ് വാർത്ത.
ഡൊണാൾഡ് ട്രംപുമായുള്ള സംവാദത്തെ തുടർന്ന് തിരിച്ചടി നേരിട്ട ബൈഡനെതിരെ പാർട്ടിയിൽനിന്ന് ശക്തമായ വിമർശനം ഉയരുന്നുണ്ട്. ഈ വിമർശനത്തിൽ പങ്കുചേരുന്ന ഉയർന്ന വ്യക്തിത്വമാണ് ഒബാമ. നിലവിൽ തന്റെ ബീച്ച് ഹൗസില് കോവിഡ് ബാധിച്ച് വിശ്രമത്തിലാണ് ബൈഡൻ. എന്നാൽ തൻ്റെ പ്രായത്തെയും ശാരീരികക്ഷമതയെയും കുറിച്ചുള്ള ആശങ്കകൾ തള്ളിക്കളഞ്ഞ ബൈഡൻ, താൻ മത്സരിക്കുമെന്ന് ആവർത്തിച്ചു.