Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 25
    Breaking:
    • 18.36 ബില്ല്യൺ ദിർഹത്തിന്റെ മോഡിഫിക്കേഷൻ; എമിറേറ്റ്‌സ് വിമാനങ്ങൾ അടിമുടി മാറുന്നു
    • ജിദ്ദ ഇസ്ലാമിക് ബിനാലെയിൽനിന്ന് കൊച്ചി ബിനാലെയിലേക്കൊരു പാലമുണ്ട്-ബോസ് കൃഷ്ണമാചാരി
    • ഇയാളെ കൊണ്ടുപോകില്ലെന്ന് അധികൃതർ; തകരാറിലായ വിമാനം തിരിച്ചിറക്കിയത് രണ്ടുതവണ… വൈറലായി ആമിർ അൽ ​ഗദ്ദാഫിയുടെ ഹജ് യാത്ര
    • ദമാമിലെ വ്യാജവാറ്റ് കേന്ദ്രത്തിൽ മരിച്ചു കിടന്ന മലയാളികളിൽ ഒരാളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
    • വിശ്വാസവും കുടുംബവും: റിയാദ് ഫാമിലി കോൺഫറൻസ് ശ്രദ്ധേയമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഡിഫ സൂപ്പർ കപ്പ്: സെമി ഫൈനല്‍ മല്‍സരങ്ങള്‍ വെള്ളിയാഴ്ച്ച

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/07/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ജിഷാദിന്‌ കാലക്സ് ഗ്രൂപ്പ് സി.ഇ.ഒ ബിനോയ് ജോർജ് ഉപഹാരം സമ്മാനിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച് വരുന്ന കാക്കു സേഫ്റ്റി ഡിഫ സൂപ്പർ കപ്പിന്‍റെ ജൂലൈ 19ന്‌ നടക്കുന്ന സെമി ഫൈനലിൽ യൂണിഗാർബ് ദല്ല എഫ്.സിയും, പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സിയും, ഡിമ ടിഷ്യു ഖാലിദിയ്യ എഫ്.സിയും, നാബാറ്റാറ്റ് ജുബൈൽ എഫ്.സിയും തമ്മില്‍ ഏറ്റ്മുട്ടും.

    ഡിഫ സൂപ്പർ കപ്പിന്റെ രണ്ടാം ക്വാർട്ടർ മത്സരത്തിൽ മലബാർ യുണൈറ്റഡ് എഫ്.സിക്കെതിരെ മറുപടി ഇല്ലാത്ത ഒരു ഗോളിന് വിജയിച്ചാണ് ദല്ലാ എഫ്.സി സെമിയിൽ പ്രവേശിച്ചത്. കുറുകിയ പാസുകളും ത്രൂ പാസുകളും നിറഞ്ഞ മത്സരത്തിൽ ആദ്യ പകുതിയിൽ ജിൽഷാദ് ആണ് ദല്ലയുടെ വിജയഗോൾ നേടിയത്. ബോക്സിന് പുറത്തു ലഭിച് പന്ത് വലത് മൂലയിലേക് ഉതിർത്തു വിട്ടപ്പോൾ എം.യുഎഫ്.സി കീപ്പർ കാഴ്ചകാരനായി നിൽക്കുന്നതാണ് കാണാൻ കഴിഞ്ഞത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ പോയി. അവസാന 10 മിനിറ്റ് കൗണ്ടറുകളാൽ നിറഞ്ഞപ്പോൾ ആര് ഗോളടിക്കുമെന്ന ആവേശം കാണികളിൽ എത്തിക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞങ്കിലും അന്തിമ വിജയം ദല്ലക്കൊപ്പം നിന്നു. വിജയഗോൾ നേടിയ ജിഷാദാണ് മത്സരത്തിലെ പ്ലയർ ഓഫ് ദി മാർച്ച്.

    വാശിയേറിയ മൂന്നാം ക്വാർട്ടർ പോരാട്ടത്തിൽ ഏറ്റുമുട്ടിയ യൂത്ത് ഇന്ത്യക്കെതിരെ തകർപ്പൻ വിജയം നേടിയാണ് പസഫിക് ലോജിസ്റ്റിക്‌ ബദ്ർ എഫ്സി സെമിയിൽ കടന്നത്. ആദ്യ പകുതിയുടെ തുടക്കത്തിൽ ഇരട്ട ഗോളുകളും, രണ്ടാം പകുതിയിൽ രണ്ടും ഗോളുകൾ യൂത്ത് ഇന്ത്യയുടെ ഗോൾ വലയിൽ എത്തിച്ചാണ് വിജയം നേടിയത്. രണ്ടാം പകുതിയിൽ രണ്ടാം കാർഡ് കാരണം നായകൻ വിജിത് പുറത്തായ ശേഷം ഇരട്ട ഗോളുകൾ ബദറിൻറെ വലയിൽ എത്തിച് തിരിച് വരാൻ ശ്രമിച്ചപ്പോൾ കീപ്പർ സാദിഖിന്റെ മികച്ച സേവുകൾ ബദറിൻറെ വിജയത്തിന് തുണയായി. ബദ്റിന്റെ സ്‌ട്രൈക്കർ നിയാസ് ഹാട്രിക് നേടി കളിയിലെ താരമായപ്പോൾ അനീബായിരുന്നു ബദറിനായി ആദ്യ ഗോൾ നേടിയത്. മുജീബ്, പ്രയാസ് എന്നിവർ യൂത്ത് ഇന്ത്യക്ക് വേണ്ടി വല കുലുക്കുകയും ചെയ്‌തു. അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് അസാസ് ഇ.എം.എഫ് റാക്ക എഫ്.സിയെ പരാജപ്പെടുത്തിയാണ് ദിമ ടിഷ്യു ഖാലിദിയ്യ സെമി ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ രോഹിത്തിലൂടെ ഖാലിദിയ്യ ഗോൾ സ്കോറിങ്ങിന് തുടക്കം കുറിച്ചപ്പോൾ മറ്റു രണ്ട് ഗോളുകള്‍ സുബൈർ, ജസീം എന്നിവരുടെ ബൂട്ടില്‍നിന്നായിരുന്നു. അടുത്തയാഴ്ച്ച നടക്കുന്ന സെമി പോരാട്ടങ്ങളിൽ ആദ്യ മത്സരത്തിൽ ദല്ല- ബദർ എഫ്.സിയുമായി ഏറ്റ്മുട്ടുമ്പോൾ, രണ്ടാം സെമിയിൽ ഖാലിദിയ്യ – ജുബൈൽ എഫ്.സിയെ നേരിടും. ക്വാർട്ടർ പോരാട്ടങ്ങളിൽ കാലക്സ് ഗ്രൂപ്പ് സി.ഇ.ഒ ബിനോയ് ജോർജ് മുഖ്യാതിഥിയായിരുന്നു. അർജന്‍റീനിയന്‍ കോച്ച് ജോസ് ക്ലാരമോന്‍റി, ഡിഫയുടെ മുൻ ഭാരവാഹികളായ അഷ്റഫ് സോണി, സക്കീർ വള്ളക്കടവ്, ലിയാഖത്തലി, റിയാസ് പട്ടാമ്പി തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. സ്വദേശി റഫറിമാരായ മുഹമ്മദ് സാബിത്ത്, വാഇൽ അൽ ഫൈഹാനി, ഖാലിദ് അൽ ഖാലിദി, ഷിഹാബ് അർഷദ് , എന്നിവർ മത്സരം നിയന്ത്രിച്ചു.

    ടൂർണ്ണമെന്‍റ് കമ്മിറ്റി ചെയർമാൻ മുജീബ് കളത്തിൽ, കൺവീനർ റഫീഖ് കൂട്ടിലങ്ങാടി, ഡിഫ പ്രസിഡണ്ട് ഷമീർ കൊടിയത്തൂർ, ഷഫീർ മണലോടി, സഹീർ മജ്ദാൽ, റിയാസ് പറളി, നാസർ വെള്ളിയത്ത്, ആസിഫ് കൊണ്ടോട്ടി, ഫസൽ ജിഫ്രി, ആഷി നെല്ലിക്കുന്ന്, റാസിഖ് വള്ളിക്കുന്ന്, റഷീദ് ചേന്ദമംഗല്ലൂർ, ഫവാസ് കോഴിക്കോട്, തുടങ്ങിയവർ സംഘാടനത്തിന്‌ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    18.36 ബില്ല്യൺ ദിർഹത്തിന്റെ മോഡിഫിക്കേഷൻ; എമിറേറ്റ്‌സ് വിമാനങ്ങൾ അടിമുടി മാറുന്നു
    25/05/2025
    ജിദ്ദ ഇസ്ലാമിക് ബിനാലെയിൽനിന്ന് കൊച്ചി ബിനാലെയിലേക്കൊരു പാലമുണ്ട്-ബോസ് കൃഷ്ണമാചാരി
    25/05/2025
    ഇയാളെ കൊണ്ടുപോകില്ലെന്ന് അധികൃതർ; തകരാറിലായ വിമാനം തിരിച്ചിറക്കിയത് രണ്ടുതവണ… വൈറലായി ആമിർ അൽ ​ഗദ്ദാഫിയുടെ ഹജ് യാത്ര
    25/05/2025
    ദമാമിലെ വ്യാജവാറ്റ് കേന്ദ്രത്തിൽ മരിച്ചു കിടന്ന മലയാളികളിൽ ഒരാളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
    25/05/2025
    വിശ്വാസവും കുടുംബവും: റിയാദ് ഫാമിലി കോൺഫറൻസ് ശ്രദ്ധേയമായി
    25/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version