റിയാദ് : ഗൾഫ് മലയാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റും ,സിനിമ നിർമാതാവും സാമൂഹ്യ പ്രവർത്തകനുമായ നൗഷാദ് ആലത്തൂരിന് ജി.എം എഫ് റിയാദ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി . റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ ന്റെ അധ്യക്ഷത യിൽ കൂടിയ യോഗത്തിൽ ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് സ്നേഹാദരവ് നൽകി ആദരിച്ചു. പ്രവാസിയായി 24 വർഷം ജിദ്ദയിൽ ഉണ്ടായിരുന്ന നൗഷാദ് ആലത്തൂർ നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് സിനിമ നിർമ്മാണ കമ്പനി തുടങ്ങിയത് ശേഷം 9-ഓളം മലയാള സിനിമകൾ ചെയ്തു .
മെഗാസ്റ്റാർ മമ്മൂട്ടിയെ വെച്ച് രണ്ട് സിനിമയും. കുഞ്ചാക്കോ ബോബൻ , ജയറാം കലാഭവൻ മണി തുടങ്ങിയ മുൻനിര നടന്മാരെ വെച്ച് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. സിനിമാ ,നിർമ്മാണ രംഗത്ത് നിൽക്കുമ്പോൾ തൻ്റെ സാമൂഹ്യ സേവന രംഗത്ത് നൂറുകണക്കിന് മനുഷ്യരുടെ കണ്ണീരൊപ്പാനും അദ്ദേഹത്തിന് കഴിഞ്ഞു .
ഗൾഫ് മലയാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ടായി രണ്ടുവർഷം പിന്തുടരുമ്പോൾ ,കേരള സംസ്ഥാനത്തിലെ ആദിവാസി മേഖലകളിലും , ദുരിതഅനുഭവിക്കുന്ന അനേകം പേർക്കും , ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്നവർക്കും ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തി എന്ന നിലയ്ക്കായിരുന്നു റിയാദിൽ സെൻട്രൽ കമ്മറ്റി സ്നേഹാദരവ് കൊടുത്ത് ആദരിച്ചത് റിയാൽ സെൻട്രൽ കമ്മിറ്റി കോഡിനേറ്റർ പി.എസ് കോയ സാഹിബ് , അഷ്‌റഫ് ചേലാമ്പ്ര, ഷെഫീനാ കൊല്ലം, ജനറൽ സെക്രട്ടറി ടോം ചാമക്കാലയിൽ ,നൗഷാദ്,സനിൽകുമാർ ഹരിപ്പാട്,നസീർ കുന്നിൽ,സജീർ ചിതറ, എഞ്ചിനീയർ നൂറുദ്ദീൻ, ഉണ്ണി കൊല്ലം, മുന്ന, സുഹ്റ, ഡാനി ഞാറക്കൽ,ഷാനവാസ് വെമ്പിളി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ എല്ലാവർക്കും സെൻട്രൽ ജോയിന്റ് സെക്രട്ടറി സുബൈർ കുമിൾ സ്വാഗതവും ,സെൻട്രൽ ട്രെഷർ ഷാജഹാൻ കാഞ്ഞിരപ്പള്ളി നന്ദിയും അറിയിച്ചു