Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 13
    Breaking:
    • ആകാശത്ത് ജെറ്റർ വിമാനങ്ങളുടെ അകമ്പടി, വിമാനത്താവളത്തിൽ എം.ബി.എസ്; ട്രംപിന് ഒരുക്കിയത് രാജകീയ സ്വീകരണം
    • ട്രംപിനെ റിയാദിൽ സ്വീകരിച്ച് സൗദി കിരീടാവകാശി: ഗൾഫ് സന്ദർശനത്തിന് തുടക്കം
    • വിസിറ്റ് വിസക്കാര്‍ക്ക് അഭയം നല്‍കിയ പ്രവാസികള്‍ അറസ്റ്റില്‍
    • ജിദ്ദയിലെ ഫൈസലിയ, റബ്‌വ, ഫാറൂഖ് ജില്ലകളിലെ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു
    • സി.ബി.എസ്.ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, 88.39 ശതമാനം വിജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    വ്യാജരേഖകൾ ഉപയോഗിച്ച് ഐ.എ.എസ് നിയമനം, യുവതിക്ക് 22 കോടി രൂപയുടെ സ്വത്തുക്കൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/07/2024 Latest India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ: വ്യാജ രേഖകളും തെറ്റായ വിവരങ്ങളും നൽകി ഐ.എ.എസ് നിയമനം നേടിയ യുവതിക്ക് കോടികളുടെ സ്വത്തുക്കളുണ്ടെന്ന് കണ്ടെത്തൽ. ട്രെയിനി ഐ.എ.എസ് ഓഫീസർ പൂജ ഖേദ്കറിനാണ് കോടികളുടെ സ്വത്തുക്കളുണ്ടെന്ന് തെളിഞ്ഞത്. “2023 വർഷത്തെ കണക്കനുസരിച്ചത് ഇവർക്ക് മഹാരാഷ്ട്രയിലുടനീളം അഞ്ച് പ്ലോട്ടുകളും രണ്ട് അപ്പാർട്ട്‌മെൻ്റുകളും സ്വന്തമായുണ്ട്. ഇവരുടെ ആസ്തികളുടെ ആകെ മൂല്യം 22 കോടി രൂപയാണ്.

    പൂനെ ജില്ലയിലെ മഹലുംഗിൽ ഏകദേശം 16 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്ഥലങ്ങളും, ധദാവാലിയിൽ 4 കോടി രൂപയുടെ സ്വത്തും, അഹമ്മദ്‌നഗറിലെ പച്ചുണ്ടെ, നന്ദൂർ എന്നിവിടങ്ങളിൽ യഥാക്രമം 25 ലക്ഷം രൂപയും 1 കോടി രൂപയും വിലമതിക്കുന്ന രണ്ട് സ്ഥലങ്ങളുടെയും ഉടമയാണ് ഇവർ. പാച്ചുണ്ടെയിലെയും നന്ദൂരിലെയും പ്ലോട്ടുകൾ അമ്മയുടെ സമ്മാനമായിരുന്നു. മൊത്തത്തിൽ 22 ഏക്കറിലധികം ഭൂമിയുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അഹമ്മദ് നഗറിലും പൂനെയിലും രണ്ട് അപ്പാർട്ടുമെൻ്റുകളുണ്ട്. അഹമ്മദ്‌നഗറിലെ സവേദിയിലെ 984 ചതുരശ്ര അടി ഫ്‌ളാറ്റിന് 45 ലക്ഷം രൂപയും പൂനെയിലെ കോണ്ട്വയിലെ 724 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്‌മെൻ്റിന് 75 ലക്ഷം രൂപയുമാണ് വില.

    എല്ലാ സ്വത്തുക്കളും 2014 നും 2019 നും ഇടയിൽ സമ്പാദിച്ചതാണ്. കൂടാതെ പൂജ ഖേദ്കർ പ്രതിവർഷം 42 ലക്ഷം രൂപയാണ് സമ്പാദിക്കുന്നത്. പൂനെയിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകനായ വിജയ് കുംഭാർ പറയുന്നതനുസരിച്ച്, ഇവരുടെ പിതാവിന് 40 കോടി രൂപയുടെ ആസ്തിയുണ്ട്.

    യു.പി.എസ്.സി നിയമനം നേടുന്നതിനായി പൂജ ഖേദ്കർ ഒ.ബി.സി നോൺ- ക്രീമിലെയർ വിഭാഗത്തിലെ സർട്ടിഫിക്കറ്റുകളാണ് സമർപ്പിച്ചത്. മഹാരാഷ്ട്രയിൽ, ഒ.ബി.സി നോൺ-ക്രീമിലെയർ വിഭാഗത്തിൽ യോഗ്യത നേടുന്നതിന്, അപേക്ഷകൻ്റെ മാതാപിതാക്കളുടെ വാർഷിക വരുമാനമോ കുടുംബത്തിൻ്റെ വാർഷിക വരുമാനമോ 8 ലക്ഷം രൂപയിൽ കൂടരുത് എന്നാണ് ചട്ടം.

    അഖിലേന്ത്യാതലത്തിൽ 841-ാം റാങ്കുള്ള പൂജ ഖേദ്കർ ഇതിന് പുറമെ കാഴ്ച- മാനസിക വൈകല്യത്തിനും അവകാശവാദമുന്നയിച്ചു. അതേസമയം ഇക്കാര്യം തെളിയിക്കുന്നതിനുള്ള പരിശോധനയിൽ പങ്കെടുക്കാൻ തയ്യാറായതുമില്ല. വിവാദം ഉയർന്ന സഹചര്യത്തിൽ ഇവർ ഉന്നയിച്ച ക്ലെയിമുകൾ പരിശോധിക്കാൻ കേന്ദ്രം ഒരു ഏകാംഗ പാനലിന് രൂപം നൽകി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും.

    നിലവിൽ 24 മാസത്തെ പ്രൊബേഷനിൽ കഴിയുന്ന 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവർ “അധികാര ദുർവിനിയോഗം” ആരോപണം നേരിടുന്നു. തൻ്റെ സ്വകാര്യ വാഹനമായ ഔഡി സെഡാനിൽ ചുവപ്പ്-നീല ബീക്കൺ, വിഐപി നമ്പർ പ്ലേറ്റുകൾ, “മഹാരാഷ്ട്ര സർക്കാർ” എന്ന സ്റ്റിക്കർ എന്നിവ പതിച്ചുവെന്നാണ് ആരോപണം.

    എന്നാൽ ആരോപണങ്ങളോട് പ്രതികരിക്കാൻ പൂജ തയ്യാറായില്ല. വിഷയത്തിൽ ഒന്നും സംസാരിക്കാൻ നിയമപരമായി അനുവാദമില്ലെന്നായിരുന്നു ഇവരുടെ പ്രതികരണം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ആകാശത്ത് ജെറ്റർ വിമാനങ്ങളുടെ അകമ്പടി, വിമാനത്താവളത്തിൽ എം.ബി.എസ്; ട്രംപിന് ഒരുക്കിയത് രാജകീയ സ്വീകരണം
    13/05/2025
    ട്രംപിനെ റിയാദിൽ സ്വീകരിച്ച് സൗദി കിരീടാവകാശി: ഗൾഫ് സന്ദർശനത്തിന് തുടക്കം
    13/05/2025
    വിസിറ്റ് വിസക്കാര്‍ക്ക് അഭയം നല്‍കിയ പ്രവാസികള്‍ അറസ്റ്റില്‍
    13/05/2025
    ജിദ്ദയിലെ ഫൈസലിയ, റബ്‌വ, ഫാറൂഖ് ജില്ലകളിലെ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു
    13/05/2025
    സി.ബി.എസ്.ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, 88.39 ശതമാനം വിജയം
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version