ജിദ്ദ: ദീർഘകാലത്തെ സേവനത്തിനു ശേഷം ലണ്ടൻ ഹൈക്കമ്മിഷണർ ആയി സ്ഥലം മാറി പോകുന്ന ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിനെ കെ.ഇ.ഫ്. ജിദ്ദ ഭാരവാഹികളായ സഫുവാൻ (പ്രസിഡന്റ്), അബ്ദുൾ മജീദ് (ട്രഷറർ), മുൻപ്രസിഡന്റ്മാരായ അബ്ദുൾ റഷീദ്, സാബിർ എന്നിവർ ചേർന്ന് സന്ദർശിച്ചു. കെ.ഇ.ഫ്. പ്രോഗ്രാമുകളിൽ സി.ജി.ഐ. നൽകിയ സഹകരണത്തിനു നന്ദിയും കൃതജ്ഞതയും പ്രകടിപ്പിച്ച കെ.ഇ.ഫ്. ഭാരവാഹികൾ വരും നാളുകളിൽ കോൺസുലേറ്റുമായി ചേർന്ന് കൂടുതൽ പ്രവർത്തങ്ങളുമായി മുന്നോട്ട് പോകാകുവാൻ സി.ജി.ഐ. യുടെ സഹകരണം സഹായിക്കും എന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
കോൺസൽ ജനറൽ ആയും അതിനു മുൻപും ഉള്ള ഹജ്ജ് സ്പെഷ്യൽ ഡ്യൂട്ടിയിൽ ലഭിച്ചത് വളരെ വേറിട്ട അനുഭവം ആയിരുന്നുവെന്ന് സി.ജി.ഐ. പ്രത്യേകം അനുസ്മരിച്ചു. കെ.ഇ.ഫ്. പോലെയുള്ള പ്രൊഫഷണൽ കൂട്ടായ്മകൾ ലോകത്തു എല്ലായിടത്തും ആവശ്യമാണെന്നും, സൗദിയിൽ കൂടുതൽ റീജിയണിലേക്ക് വിപുലമായ സേവനങ്ങൾ വ്യാപിപ്പിക്കുന്ന കെ.ഇ.ഫ്. നെ പ്രത്യേകം അഭിനന്ദനവും അറിയിച്ചു. ഇത്തരം പ്രൊഫഷണൽ കൂട്ടായ്മകൾ എന്നും സമൂഹത്തിനു മുതൽകൂട്ട് ആണെന്നും സി.ജി.ഐ. പ്രത്യേകം പരാമർശിച്ചു. ജിദ്ദയും ഇവിടുത്തെ പ്രവാസി കൂട്ടായ്മകളും തന്റെ ഹൃദയത്തിൽ എക്കാലവും ഉണ്ടാകുമെന്ന് പങ്കുവെച്ച അദ്ദേഹം, തുടർന്നും കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നിടാൻ കെ.ഇ.ഫ്. ന് എല്ലാ ആശംസകളും നേർന്നു.