ജിദ്ദ – മെയില്‍ നഴ്സ് ആയി ആള്‍മാറാട്ടം നടത്തി ആശുപത്രിയില്‍ കയറി രോഗികളുടെ സ്വകാര്യത ലംഘിച്ച സൗദി യുവാവിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കോടതിക്ക് കൈമാറി. ആരോഗ്യ മന്ത്രാലയ ജീവനക്കാരുടെ യൂനിഫോം ധരിച്ച് നഴ്സ് ആണെന്ന് വാദിച്ച് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചാണ് യുവാവ് ആശുപത്രിയില്‍ കയറി രോഗികളുടെ സ്വകാര്യത ലംഘിച്ചത്.
സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി യുവാവിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് പ്രത്യേക കോടതിക്ക് കൈമാറുകയായിരുന്നു. മറ്റുള്ളവര്‍ക്കു കൂടി പാഠമാകുന്ന തരത്തിൽ പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷകള്‍ വിധിക്കണമെന്ന് കോടതിയില്‍ പബ്ലിക് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group