മുംബൈ: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽനിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ റദ്ദാക്കി.
മുംബൈയിലും പൂനേയിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താനേ, റായ്ഗഡ് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.
മുംബൈ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പ്രധാന റോഡുകൾ പലതും വെള്ളത്തിലാണ്. നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ഇന്നലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നു. എന്നാൽ ഇന്ന് സർവീസുകൾ പുനസ്ഥാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group