റിയാദ്, ദളിത്, പിന്നാക്ക സമൂഹത്തിനിടയിൽ മുസ്‌ലിം ലീഗിന്റെ ആശയ പ്രചരണം ഏറ്റെടുത്ത നേതാവായിരുന്നു കഴിഞ്ഞ ദിവസം മരണപ്പെട്ട എ പി ഉണ്ണികൃഷ്ണനെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ പറഞ്ഞു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി ബത്ഹ കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലയുടെ പുരോഗതിക്കും വികസനത്തിനും മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും അംഗമെന്ന നിലയിലും ഉണ്ണികൃഷ്ണൻ നടത്തിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. അടിസ്ഥാന വർഗത്തെയും ദളിത് സമൂഹത്തേയും പാർട്ടിയോട് അടുപ്പിക്കുന്നതിൽ അദ്ദേഹം നടത്തിയ ആത്മാർത്ഥ പ്രവർത്തനങ്ങൾ എക്കാലത്തും മുസ്‌ലിം ലീഗ് പാർട്ടി ഓർമ്മിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് വേങ്ങര, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ചെയർമാൻ യു. പി. മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, ഭാരവാഹികളായ അസീസ് വെങ്കിട്ട,റഫീഖ് മഞ്ചേരി, സിറാജ് മേടപ്പിൽ, റഫീഖ് ചെറുമുക്ക്, നവാസ് വേങ്ങരപ്രസംഗിച്ചു, ചെയർമാൻ ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, ഓർഗനൈസിംഗ് സെക്രട്ടറി മുനീർ മക്കാനി , അർഷദ് ബാഹസ്സൻ തങ്ങൾ, സഫീർ കരുവാരകുണ്ട് എന്നിവർ നേതൃത്വം നൽകി. ആക്റ്റിംഗ് സെക്രട്ടറി യൂനസ് നാണത്ത് സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു