ജിദ്ദ – ഫലസ്തീനില്‍ നിന്നുള്ള ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാനുള്ള കരാറില്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്ററും ജോര്‍ദാനിലെ കിംഗ് ഹുസൈന്‍ ക്യാന്‍സര്‍ സെന്ററും ഒപ്പുവെച്ചു. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅയും കിംഗ് ഹുസൈന്‍ ക്യാന്‍സര്‍ സെന്റര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ് ഗൈദാ ബിന്‍ത് ത്വലാല്‍ രാജകുമാരിയുമാണ് ജോര്‍ദാനില്‍ കരാര്‍ ഒപ്പുവെച്ചത്. ഇതിനു ശേഷം ഡോ. അബ്ദുല്ല അല്‍റബീഅയും ഗൈദാ രാജകുമാരിയും ജോര്‍ദാനിലെ സൗദി അംബാസഡര്‍ നായിഫ് അല്‍സുദൈരിയും കിംഗ് ഹുസൈന്‍ ക്യാന്‍സര്‍ സെന്ററിലെ വിവിധ വിഭാഗങ്ങള്‍ ചുറ്റിനടന്നുകാണുകയും ക്യാസന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങളും ആരോഗ്യ പരിചരണങ്ങളും വീക്ഷിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group