ആലപ്പുഴ : പുതിയ എസ് എഫ് ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിൻ്റെ അർത്ഥമറിയില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അവരുടെ രാഷ്ട്രീയ ആശയത്തിൻ്റെ ആഴവും അറിയില്ല.
എസ് എഫ് ഐ ശൈലി തിരുത്തിയേ തീരൂ. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ശൈലിയല്ല എസ് എഫ് ഐയുടേത്.
കാര്യവട്ടം കാന്പസിലെ അതിക്രമത്തിന്റെയും കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിന്റെ കരണത്തടിക്കുമെന്ന് എസ്എഫ്ഐ നേതാവ് ഭീഷണി മുഴക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രതികരണം.
പ്രാകൃതമായ സംസ്കാരമാണ്. ഈ സംസ്കാരം എസ് എഫ് ഐയ്ക്ക് നിരക്കുന്നതല്ല.
എസ് എഫ് ഐയിലുള്ളവർ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ചരിത്രം വായിക്കണം.
അവരെ ചരിത്രം പഠിപ്പിക്കണം, പഠിപ്പിച്ചില്ലെങ്കിൽ എസ് എഫ് ഐ ഇടതുപക്ഷത്തിന് ബാധ്യതയായി മാറും.
എസ് എഫ് ഐയെ നേരായ വഴിക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയായി മാറ്റണം.
അവരുടെ വഴി ഈ വഴിയല്ലെന്ന് ബോധ്യമാകണമെന്നും ബിനോയ് വിശ്വം.