ജിദ്ദ – നിക്ഷേപ തട്ടിപ്പ് കേസില്‍ സൗദി പൗരനെ കോടതി ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതിക്ക് പത്തു ലക്ഷം റിയാല്‍ പിഴ ചുമത്തി.
നിക്ഷേപ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത കമ്പനിയുടെ പേരിനോട് സാദൃശ്യമുള്ള പേരില്‍ പ്രതി സ്ഥാപിച്ച വ്യാജ കമ്പനി വഴി നിക്ഷേപം നടത്തുന്നതിലൂടെ ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് നിക്ഷേപങ്ങള്‍ സ്വീകരിച്ച് നിരവധി പേരെ കബളിപ്പിച്ച കേസിലാണ് സൗദി പൗരനെ കോടതി ശിക്ഷിച്ചത്. ഇരകളില്‍ നിന്ന് പ്രതി പതിനെട്ടു ലക്ഷം റിയാല്‍ തട്ടിയെടുത്തതായി അന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group