റിയാദ്- ഗ്ലോബൽ യൂണിറ്റി കായണ്ണ റീജ്യയൻ ചെയർമാനും നാട്ടിലും പ്രവാസ ലോകത്തും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവവുമായിരുന്ന തൈക്കണ്ടി നാസർ മാസ്റ്ററെ സംബന്ധിച്ചുള്ള ഓർമ്മകൾ കോർത്തിണക്കിയ പുസ്തകം പ്രകാശനം ചെയ്തു.
കോഴിക്കോട് ജില്ലയിലെ തന്റെ കായണ്ണ എന്ന പ്രദേശത്ത് നാസർ മാസ്റ്റർ സമഗ്ര മേഖലയിലും നടത്തിയ ഇടപ്പെടലുകൾ നിരവധിയായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങൾ വരും തലമുറക്കും മായാത്ത ഓർമ്മകളായി നില നിൽക്കുന്നതിനായ് ഗ്ലോബൽ യൂണിറ്റി ഓഫ് കായണ്ണ റീജ്യൻ യു. എ. ഇ ചാപ്റ്ററാണ് പുസ്തകം തയ്യാറാക്കിയത്. ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എൻ കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സുരക്ഷാ ചെയർമാൻ അബ്ദുറഹ്മാൻ ഫറോക്ക് ഉദ്ഘാടനം ചെയ്തു.
സി.കെ അഷ്റഫിന് നൽകി ഇൻറർനാഷണൽ എനർജി ഫോറം ഓഫീസറും സാമൂഹിക പ്രവർത്തകനുമായ ഇബ്റാഹീം സുബ്ഹാൻ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു . മുജീബ് ഉപ്പട , ഹനീഫ മൂർഖനാട് അഷ്റഫ് മേപ്പയ്യൂർ എന്നിവർ പ്രസംഗിച്ചു. അഫീഫുദ്ദീൻ സ്വാഗതവും സി.കെ അഷ്റഫ് നന്ദിയും രേഖപ്പെടുത്തി.