Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • പേഴ്‌സനല്‍ ലോണ്‍ എടുക്കുമ്പോള്‍ ഒഴിവാക്കേണ്ട ഏഴ് അബദ്ധങ്ങള്‍
    • സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞു, വിഷന്‍ 2030 ലക്ഷ്യം മറികടന്നു
    • റിയാദിൽ യുവതികൾക്കെതിരെ ലൈംഗികാതിക്രമം: ഏഴംഗ സംഘം പിടിയിൽ
    • അനീഷ കുഴിയെടുക്കുന്നത് കണ്ടെന്ന് അയല്‍വാസി; ശേഷം ബക്കറ്റില്‍ എന്തോ കൊണ്ടു വന്നു, നിര്‍ണായക മൊഴി
    • പോലീസ് വേഷത്തിൽ കവർച്ച: മക്കയിൽ പ്രതികൾക്ക് വധശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»UAE

    ആറ് വർഷത്തിനകം 32 പുതിയ സ്റ്റേഷനുകൾ, വൻ വിപുലികരണത്തിനായി ദുബായ് മെട്രോ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/07/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: എമിറേറ്റിൽ 2030-നുള്ളിൽ 32 പുതിയ മെട്രോ സ്റ്റേഷനുകൾകൂടി നിർമിക്കാനുള്ള പദ്ധതിക്ക് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ അംഗീകാരം നൽകി. നിലവിൽ 84 ചതുരശ്ര കിലോമീറ്ററിൽ 64 മെട്രോ സ്റ്റേഷനുകളാണ് ദുബായിലുള്ളത്.

    അടുത്ത ആറുവർഷത്തിനകം ആകെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 96 ആകും. നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ മെട്രോ സ്റ്റേഷനുകൾ നിർമിക്കാനുള്ള പൊതുഗതാഗത വികസനപദ്ധതിയുടെ ഭാഗമായി 2040-ഓടെ 228 ചതുരശ്ര കിലോമീറ്ററിലേറെ സ്ഥലത്ത് 140 മെട്രോ സ്റ്റേഷനുകൾ യാഥാർഥ്യമാക്കുന്ന വമ്പൻ വികസനപദ്ധതിക്കാണ് ദുബായ് ഒരുങ്ങുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൊതുഗതാഗതസൗകര്യങ്ങളും സാമ്പത്തിക അവസരങ്ങളും വർധിപ്പിക്കുകയും കാർബൺ പുറന്തള്ളൽ കുറയ്ക്കുകയുമാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. മെട്രോ സ്റ്റേഷനുകൾക്കുചുറ്റുമുള്ള പ്രദേശങ്ങളുടെ വികസനത്തിനും പദ്ധതി നിർണായകമാകും. ‘20 മിനിറ്റ് നഗരം’ എന്ന എമിറേറ്റിന്റെ കാഴ്ചപ്പാടിനനുസൃതമായി മെട്രോ സ്റ്റേഷനുകൾക്കുചുറ്റുമുള്ള പ്രദേശങ്ങളുടെ വികസനവും പദ്ധതിയുടെ ഭാഗമാണ്. പൊതുഗതാഗതത്തിന്റെ വിഹിതം 45 ശതമാനമായി വർധിപ്പിക്കുക, കാർബൺ പുറന്തള്ളൽ പ്രതിവർഷം 16 ടണ്ണായി കുറയ്ക്കുക, നടപ്പാതകളുടെ നിലവാരം മെച്ചപ്പെടുത്തുക, തണൽ പ്രദേശങ്ങൾ വർധിപ്പിക്കുക, മെട്രോ സ്റ്റേഷനുകൾക്കുചുറ്റുമുള്ള താമസ, വാണിജ്യ, സേവനമേഖലകൾ വർധിപ്പിക്കുക എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.

    ദുബായ് മെട്രോയിൽ നീല ലൈൻ ഉൾപ്പെടുത്തിയുള്ള വിപുലീകരണത്തിന് കഴിഞ്ഞ നവംബറിൽ അംഗീകാരം നൽകിയിരുന്നു. 1800 കോടി ദിർഹം ചെലവിൽ 30 കിലോമീറ്റർ നീളത്തിലാണ് പുതിയറെയിൽപാത നിർമിക്കുക. മിർദിഫ്, ഇന്റർനാഷണൽ സിറ്റി, ദുബായ് ക്രീക്ക്, അൽ വർഖ, ദുബായ് ഫെസ്റ്റിവൽ സിറ്റി, അക്കാദമിക് സിറ്റി, സിലിക്കൺ ഒയാസിസ് എന്നിവിടങ്ങളിലായി പ്രതിദിനം 3,20,000 യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസേവനങ്ങൾ ലഭ്യമാക്കും. 30 കിലോമീറ്റർ റെയിൽ പാതയുടെ 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ ഉപരിതലത്തിലുമാണ് നിർമ്മിക്കുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    UAE
    Latest News
    പേഴ്‌സനല്‍ ലോണ്‍ എടുക്കുമ്പോള്‍ ഒഴിവാക്കേണ്ട ഏഴ് അബദ്ധങ്ങള്‍
    29/06/2025
    സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞു, വിഷന്‍ 2030 ലക്ഷ്യം മറികടന്നു
    29/06/2025
    റിയാദിൽ യുവതികൾക്കെതിരെ ലൈംഗികാതിക്രമം: ഏഴംഗ സംഘം പിടിയിൽ
    29/06/2025
    അനീഷ കുഴിയെടുക്കുന്നത് കണ്ടെന്ന് അയല്‍വാസി; ശേഷം ബക്കറ്റില്‍ എന്തോ കൊണ്ടു വന്നു, നിര്‍ണായക മൊഴി
    29/06/2025
    പോലീസ് വേഷത്തിൽ കവർച്ച: മക്കയിൽ പ്രതികൾക്ക് വധശിക്ഷ
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version