കുവൈത്ത് – വിവാഹിതയായി സ്വസ്ഥവും ഭദ്രവുമായ കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നതായും സാമൂഹികമാധ്യമങ്ങളിലെ ഫോളോവേഴ്സ് ഇടപെട്ട് തനിക്ക് അനുയോജ്യനായ വരനെ കണ്ടെത്തി നല്‍കണമെന്നും കുവൈത്തി ഗായികയും നടിയുമായ ശംസ് അല്‍കുവൈതിയ്യ.
സാമൂഹികമാധ്യമങ്ങളിലൂടെയാണ് ശംസ് അല്കുവൈതതിയ്യ വിചിത്ര ആവശ്യമുന്നയിച്ചത്. ഇന്‍സ്റ്റഗ്രാമിലെയും സ്നാപ് ചാറ്റിലെയും ട്വിറ്ററിലെയും തന്റെ ഫോളോവേഴ്സിനോടാണ് തനിക്ക് അനുയോജ്യനായ വരനെ കണ്ടെത്തി നല്‍കണമെന്ന് ശംസ് അല്‍കുവൈതിയ്യ ആവശ്യപ്പെട്ടത്.
നടിയുടെ ഈയാവശ്യം ഫോളോവേഴ്സിനിടയില്‍ സമ്മിശ്ര പ്രതികരണങ്ങളുണ്ടാക്കി. ചിലര്‍ നടിയെ പരിഹസിച്ചു. മറ്റു ചിലര്‍ ഇവര്‍ക്ക് സന്തോഷകരമായ കുടുംബ ജീവിതം പ്രത്യാശിച്ചു. മൂന്നാമതൊരു കൂട്ടര് സമീപ കാലത്ത് ശംസ് അല്‍കുവൈതിയ്യ പുറത്തുവിടുന്ന വീഡിയോകളുടെ ഉള്ളടക്കങ്ങളെ വിമര്‍ശിച്ചു.
ശംസ് ബന്ദര്‍ നായിഫ് അല്‍അസ്ലമി എന്നാണ് ശംസ് അല്കുവൈതിയ്യയുടെ പൂര്‍ണ പേര്. സൗദി പിതാവിനും കുവൈത്തി മാതാവിനും കിഴക്കന്‍ സൗദിയിലെ ഹഫര്‍ അല്‍ബാത്തിനില്‍ 1980 ഏപ്രില്‍ 28 ന് ജനിച്ച ശംസിന്റെ നിലവിലെ പൗരത്വം സെന്റ് കിറ്റ്സ് ആന്റ് നെവിസ് രാജ്യത്തിന്റെതാണ്. ശംസിന്റെ രണ്ടാം വയസില്‍ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് മാതാവ് കുവൈത്തി പൗരനെ വിവാഹം കഴിക്കുകയും മാതാവിനും രണ്ടാനച്ഛനുമൊപ്പം ശംസ് കുവൈത്തില്‍ വളരുകയുമായിരുന്നു. സൗദി, കുവൈത്ത് പൗരത്വങ്ങള്‍ ഒഴിവാക്കിയതായി 2015 ല്‍ ശംസ് വെളിപ്പെടുത്തിയിരുന്നു. ഇവര്‍ക്ക് ബ്രിട്ടീഷ്, ഫ്രഞ്ച് ഗ്രീന്‍ കാര്‍ഡുകളുണ്ട്.
ശംസ് അല്‍കുവൈതിയ്യ