മനാമ:ബഹ്റൈനില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ഇനി ഓണ്‍ലൈന്‍ വഴി എടുക്കാമെന്ന് എല്‍.എം.ആര്‍.എ അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇ.എം.എസ് (എക്സ്പാട്രിയറ്റ് വര്‍ക്കേഴ്സ് മാനേജ്മെന്‍റ് സിസ്റ്റം) എന്ന പോര്‍ട്ടല്‍ വഴിയാണ് വര്‍ക്പെര്‍മിറ്റ് അനുവദിക്കുക. നേരത്തെ എല്‍.എം.ആര്‍.എ യിലെത്തി അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു.
അത് നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിക്കുകയും വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമേര്‍പ്പെടുത്തിയിട്ടുള്ളത്. ഇ-കീ ഉപയോഗിച്ച് സിസ്റ്റത്തില്‍ പ്രവേശിക്കാനും അപേക്ഷകള്‍ സമര്‍പ്പിക്കാനും കഴിയും. കൂടാതെ വര്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കുന്നതിനും പുതുക്കുന്നതിനും ജോലിയുടെ സ്റ്റാറ്റസ് മാറ്റുന്നതിനും ഓണ്‍ലൈന്‍ വഴി സൗകര്യമുണ്ടാകും. ബാങ്ക് കാര്‍ഡ് വഴിയോ ക്രെഡിറ്റ് കാര്‍ഡ് വഴിയോ വര്‍ക്ക്പെര്‍മിറ്റ് ഫീസടക്കാനും സാധിക്കുമെന്നും എല്‍.എം.ആര്‍.എ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
തൊഴിലുടമകള്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതിനും പുതുക്കുന്നതിനും അവസാനിപ്പിക്കുന്നതിനും അപേക്ഷിക്കാനും ഗാര്‍ഹിക ജീവനക്കാരുടെ പരിധി വര്‍ദ്ധിപ്പിക്കാനും ഗാര്‍ഹിക തൊഴിലാളിയുടെ തൊഴില്‍ മാറ്റാനും അപേക്ഷിക്കാം. സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇലക്ട്രോണിക് സേവനങ്ങള്‍ നടപ്പാക്കുന്നതെന്ന് എല്‍.എം.ആര്‍.എ സി.ഇ.ഒ നിബ്രാസ് താലിബ് പറഞ്ഞു.
തൊഴിലുടമകള്‍ക്ക് ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട അവരുടെ ഇടപാടുകളുടെ പുരോഗതി നിരീക്ഷിക്കാനും അവരുടെ റെക്കോര്‍ഡിന് കീഴിലുള്ള തൊഴിലാളികളുടെ ലിസ്റ്റ് കാണാനും കഴിയും. വിസ കാലാവധി, ലീഗല്‍ സ്റ്റാറസ് എന്നിവ ഓണ്‍ലൈനായി അറിയാനും കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതോറിറ്റിയുടെ ംംം.ഹാൃമ.ഴീ്.യവ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 17506055 എന്ന നമ്പറില്‍ എല്‍.എം.ആര്‍.എ കോള്‍ സെന്‍ററുമായി ബന്ധപ്പെടുക.