ദോഹ – ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് ലാഭം. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രൂപ്പ് 610 കോടി ഖത്തരി റിയാല്‍ (167 കോടി അമേരിക്കന്‍ ഡോളര്‍) അറ്റാദായം നേടി. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ലാഭം 39 ശതമാനം തോതില്‍ വര്‍ധിച്ചു.
മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ ആകെ വരുമാനം 8,100 ഖത്തരി റിയാലായി ഉയര്‍ന്നു. ആകെ വരുമാനത്തില്‍ ആറു ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നാലു കോടിയിലേറെ യാത്രക്കാരെ ഖത്തര്‍ എയര്‍വെയ്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്വീകരിച്ചു. ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസുകളില്‍ ശരാശരി സീറ്റ് ഒക്യുപെന്‍സി നിരക്ക് 83 ശതമാനമായും ഉയര്‍ന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group