മക്ക: ഹാജിമാരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും സ്വയം ഏറ്റെടുത്ത സന്നദ്ധ സേനയാണ് കെ.എം.സി.സി വളണ്ടിയർമാരെന്ന് എം.എസ്.എഫ് മുൻ സംസഥാന പ്രസിഡന്‍റ് അഡ്വക്കേറ്റ് കെ.എം ഹസൈനാർ പറഞ്ഞു.
പതിറ്റാണ്ടുകളായി തുടരുന്ന സേവനങ്ങൾ ഈ വർഷം അനുഭവിച്ചറിയാനുള്ള ഭാഗ്യമുണ്ടായി. കഠിനമായ ചൂട് വകവെക്കാതെ ഹജ്ജിനെത്തിയ ഹാജിമാരെ നിങ്ങൾ പരിപാലിച്ചു. ദൈവീക പ്രീതി മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ കെ.എം.സി.സിയെ ആഗോള ശ്രദ്ധയാകർഷിക്കുന്ന തലത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നും ആദ്ദേഹം പറഞ്ഞു.
മക്കയിലെ ഏഷ്യൻ പോളിക്ലിനിക്കിൽ എറണാകുളം ജില്ലയിൽ നിന്നും ഹജ്ജിനെത്തിയ ഹാജിമാർക്ക് കെ.എം.സി.സി നൽകിയ ഹാജി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സംഗമം ഉത്ഘാടനം ചെയ്തു.
നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് ഫൈസി പട്ടിമറ്റം ഉൽബോധനം നടത്തി. സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞ്ഞക്കുളം, നാസർ കിൻസാറ, പല്ലാരിമംഗലം മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പി .കെ.മൊയ്‌ദു, പി.എ. താഹിർ(ആലുവ) വി.കെ അബ്ദുൽ അസീസ് (കളമശ്ശേരി) കരീം മൗലവി തേങ്കോട്, നൈസാം സാംബ്രിക്കൽ, ഷബീർ അലി, അസീസ് മൗലവിഎന്നിവർ സംസാരിച്ചു. പ്രസിഡന്‍റ് റഷീദ് ചാമക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
ജാബിർ മടിയൂർ സ്വാഗതവും മുഹമ്മദ് ഷാഫി ചൊവ്വര നന്ദിയും പറഞ്ഞു. അനസ് അരിമ്പ്രശ്ശേരി, ഹിജാസ് കളരിക്കൽ, സിയാദ് ചളിക്കണ്ടത്തിൽ, സിറാജ് ആലുവ, ശാഹുൽ പേഴക്കാപ്പിള്ളി, ഷെബി കുന്നുംപുറം, മുഹമ്മദ് ഷാ തലക്കോട്, അഷ്‌റഫ് മൗലവി കുറിഞ്ഞിലിക്കാട്ട്, പരീത് പട്ടിമറ്റം, അമീൻ അബ്ദുൽ സലാം ,ഹംസ അറക്കൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.