ജിദ്ദ – ദക്ഷിണ സൗദിയില്‍ കുരങ്ങുകളെ കൂട്ടത്തോടെ കെണിയിലാക്കാന്‍ പുതിയ തന്ത്രം പരീക്ഷിച്ച് വിജയിച്ച് വിദേശ തൊഴിലാളികള്‍. കുരങ്ങ് ശല്യം കൊണ്ട് പൊറുതിമുട്ടിയ ഗ്രാമപ്രദേശത്താണ് സംഭവം. വലിയ ഇരുമ്പ് കൂട് നിര്‍മിച്ച് കുരങ്ങുകള്‍ കൂട്ടത്തോടെ വിളയാടുന്ന സ്ഥലത്ത് സ്ഥാപിച്ച് കൂട്ടിനകത്ത് നിലക്കടല ശേഖരം വിതറി മാറിനില്‍ക്കുകയാണ് തൊഴിലാളികള്‍ ചെയ്തത്.
നിമിഷങ്ങള്‍ക്കകം ഇഷ്ട ഭക്ഷണമായ നിലക്കടല തിന്നാന്‍ കുരങ്ങുകള്‍ കൂട്ടത്തോടെ കൂട്ടിനകത്ത് കയറി. ഈ തക്കം നോക്കി തൊഴിലാളികള്‍ പെട്ടെന്ന് കൂടിന്റെ ഡോര്‍ അടക്കുകയായിരുന്നു.
കുരങ്ങുകളെ ഏറെ ദൂരെ വിജനമായ സ്ഥലത്തെത്തിച്ച് കൂട്ടില്‍ നിന്ന് തുറന്നുവിടാനാണ് പദ്ധതി. വിദേശ തൊഴിലാളികള്‍ നിലക്കടല വിതറി കുരങ്ങുകളെ കൂട്ടത്തോടെ ഇരുമ്പ് കൂട്ടില്‍ കയറ്റി അടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൗരന്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.