മനാമ: മലയാളം മിഷന് ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ‘സുഗതാഞ്ജലി’ കാവ്യാലാപന മത്സരം നാലാം പതിപ്പിന്റെ ബഹ്റൈന്‍ ചാപ്റ്റര്‍ തല മത്സരങ്ങള്‍ ഇന്‍ നടക്കും. ബഹ്റൈന്‍ കേരളീയ സമാജം ബാബു രാജന് ഹാളില്‍ രാവിലെ 9.30 ന് മത്സരങ്ങള്‍ ആരംഭിക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി, മലയാളം മിഷന് ബഹ്റൈന്‍ ചാപ്റ്ററിലെ വിവിധ പഠനകേന്ദ്രങ്ങളില്‍ നിന്നുള്ള പഠിതാക്കളാണ് പങ്കെടുക്കുന്നത്.
സബ് ജൂനിയര്‍ വിഭാഗത്തില്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും, ജൂനിയര്‍ വിഭാഗത്തില്‍ ബാലാമണിയമ്മയുടെയും സീനിയര്‍ വിഭാഗത്തില്‍ ഇടശ്ശേരി ഗോവിന്ദന് നായരുടെയും കവിതകളാണ് മത്സരാര്‍ഥികള്‍ ചൊല്ലേണ്ടത്.
എല്ലാ വിഭാഗങ്ങളില്‍ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ ആഗോള ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുമെന്ന് ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു. മലയാളം മിഷന് ഭരണ സമിതി അംഗമായിരുന്ന പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ സ്മരണാര്‍ത്ഥമാണ് എല്ലാവര്‍ഷവും കാവ്യാലാപന മത്സരം സംഘടിപ്പിക്കുന്നത്