മൂവാറ്റുപുഴ: വീട്ടിലെ മാലിന്യം സ്കൂട്ടറിൽ കൊണ്ടുവന്നു റോഡിൽ തള്ളിയതായി പരാതി. മുവാറ്റുപുഴ മഞ്ഞള്ളൂർ പഞ്ചായത്തംഗമാണ് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. 13-ാം വാർഡ് മെമ്പർ സി.പി.ഐ.എംകാരനായ സുധാകരൻ പിഎസ് ആണ് മാലിന്യം തള്ളിയത്.
ദൃശ്യങ്ങൾ പ്രചരിച്ചതോടെ അദ്ദേഹത്തെകൊണ്ട് പഞ്ചായത്ത് 1000 രൂപ പിഴയടപ്പിച്ചു. എന്നാൽ 10,000 രൂപ മെമ്പറിൽ നിന്ന് പിഴ ഈടാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. യൂത്ത് കോൺഗ്രസ് സംഭവത്തിൽ പൊലീസിന് പരാതി നൽകി. സംസ്ഥാന സർക്കാരും സിപിഐഎമ്മും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ബോധവത്കരണം തുടരുമ്പോഴാണ് സിപിഐഎം പഞ്ചായത്തംഗം തന്നെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group