ജിദ്ദ – ബാങ്കുകളില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം തുടരുന്നതിന്റെയും ഉപയോക്താക്കള്‍ ഇ-ബാങ്കിംഗ് സേവനങ്ങള്‍ കൂടുതലായി അവലംബിക്കാന്‍ തുടങ്ങിയതിന്റെയും ഫലമായി സൗദിയില്‍ ബാങ്ക് ശാഖകളുടെ എണ്ണം കുറയുന്നത് തുടരുന്നു. ഒരു വര്‍ഷത്തിനിടെ സൗദിയില്‍ 30 ബാങ്ക് ശാഖകളാണ് അടച്ചുപൂട്ടിയത്. നാലു പ്രവിശ്യകളില്‍ ബാങ്ക് ശാഖകളുടെ എണ്ണം ഉയര്‍ന്നു.
കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം, അസീര്‍, തബൂക്ക് എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 14 ബാങ്ക് ശാഖകള്‍ പുതുതായി തുറന്നു. ശേഷിക്കുന്ന ഏഴു പ്രവിശ്യകളില്‍ ഒരു കൊല്ലത്തിനിടെ 30 ബാങ്ക് ശാഖകള്‍ അടച്ചു. രണ്ടു പ്രവിശ്യകളില്‍ ബാങ്ക് ശാഖകളുടെ എണ്ണത്തില്‍ യാതൊരുവിധ മാറ്റവുമുണ്ടായില്ല.
ഈ വര്‍ഷം ആദ്യ പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ ബാങ്ക് ശാഖകളുടെ എണ്ണം 1,907 ആയി കുറഞ്ഞു.
കഴിഞ്ഞ കൊല്ലം ആദ്യ പാദത്തില്‍ ബാങ്ക് ശാഖകള്‍ 1,923 ആയിരുന്നു. ഡിജിറ്റല്‍ ചാനലുകള്‍ വികസിപ്പിക്കാനും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന നൂതന ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാനും ബാങ്കുകള്‍ ശ്രമിക്കുന്നു. അടിസ്ഥാന ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ക്കു പകരം ഭാവിയില്‍ വ്യക്തിഗത ഉപയോക്താക്കള്‍ക്ക് സേവനങ്ങളും സാമ്പത്തിക ഉപദേശങ്ങളും നല്‍കുന്ന കസ്റ്റമര്‍ സര്‍വീസ് സെന്ററുകളായി ബാങ്ക് ശാഖകള്‍ മാറിയേക്കും.
റിയാദ് പ്രവിശ്യയില്‍ ഒരു വര്‍ഷത്തിനിടെ 9 ഉം മക്ക പ്രവിശ്യയില്‍ 8 ഉം മദീനയില്‍ 2 ഉം ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 1 ഉം അല്‍ജൗഫില്‍ 3 ഉം ജിസാനില്‍ 2 ഉം അല്‍ബാഹയില്‍ 5 ഉം ബാങ്ക് ശാഖകള്‍ ഒരു വര്‍ഷത്തിനിടെ അടച്ചു. ബാങ്ക് ശാഖകളുടെ എണ്ണം റിയാദില്‍ 593 ല്‍ നിന്ന് 584 ആയും മക്ക പ്രവിശ്യയില്‍ 387 ല്‍ നിന്ന് 379 ആയും മദീനയില്‍ 104 ല്‍ നിന്ന് 102 ആയും ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 20 ല്‍ നിന്ന് 19 ആയും അല്‍ജൗഫില്‍ 31 ല്‍ നിന്ന് 28 ആയും ജിസാനില്‍ 56 ല്‍ നിന്ന് 54 ആയും അല്‍ബാഹയില്‍ 31 ല്‍ നിന്ന് 26 ആയും ഒരു വര്‍ഷത്തിനിടെ കുറഞ്ഞു. ഒരു വര്‍ഷത്തിനിടെ കിഴക്കന്‍ പ്രവിശ്യയില്‍ 5 ഉം അല്‍ഖസീമില്‍ 2 ഉം അസീറില്‍ 6 ഉം തബൂക്കില്‍ 1 ഉം ബാങ്ക് ശാഖകള്‍ പുതുതായി തുറന്നു.
ബാങ്ക് ശാഖകളുടെ എണ്ണം കിഴക്കന്‍ പ്രവിശ്യയില്‍ 353 ല്‍ നിന്ന് 358 ആയും അല്‍ഖസീമില്‍ 115 ല്‍ നിന്ന് 117 ആയും അസീറില്‍ 118 ല്‍ നിന്ന് 124 ആയും തബൂക്കില്‍ 47 ല്‍ നിന്ന് 48 ആയും ആണ് ഉയര്‍ന്നത്. ഹായില്‍, നജ്‌റാന്‍ പ്രവിശ്യകളില്‍ ഒരു വര്‍ഷത്തിനിടെ ബാങ്ക് ശാഖകളുടെ എണ്ണത്തില്‍ യാതൊരുവിധ മാറ്റങ്ങളുമുണ്ടായില്ല.
ബാങ്ക് ശാഖകള്‍ അടച്ചത് മോശം പ്രവണതയല്ലെന്ന് നിരീക്ഷകര്‍ പറയുന്നു. സൗദി ബാങ്കുകളില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം വ്യാപകമായതും ഇ-ബാങ്കിംഗ് സേവനങ്ങളും ആപ്പുകളും ഉപയോക്താക്കള്‍ കൂടുതലായി അവലംബിക്കാന്‍ തുടങ്ങിയതും ബാങ്ക് ശാഖകള്‍ നേരിട്ട് സമീപിക്കേണ്ട ആവശ്യം കുറച്ചു. പ്രവര്‍ത്തന ചെലവുകള്‍ കുറക്കാനുള്ള ബാങ്കുകളുടെ നീക്കങ്ങളും ചില ബാങ്കുകള്‍ പരസ്പരം ലയിച്ചതും ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതായും സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു.