മലപ്പുറം- ചെന്നൈയിൽ ബിസിനസുകാരനായ മലപ്പുറം സ്വദേശിയെയും ഒരു വയസുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ സ്വദേശി മുഹമ്മദ് സഫീർ, മകൾ ഇനായ മെഹറിൻ എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയോടെ തിരൂരങ്ങാടി പതിനാറുങ്ങലിലെ ഭാര്യ വീട്ടിൽനിന്ന് മകളുമായി പോയതാണ് സഫീർ. പിന്നീട് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
കല്യാണത്തിനെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് സഫീർ കുട്ടിയുമായി പോയത്. നിലവിൽ ഇയാളുടെ ഫോൺ സ്വിച്ച്ഓഫാണ്. ബന്ധുക്കൾ നൽകിയ പരാതി പ്രകാരം തിരൂരങ്ങാടി പൊലിസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group