മനാമ: കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ സ്പോര്‍ട്സ് വിങ് സംഘടിപ്പിച്ച ഷിഫാ അല്‍ ജസീറ ഹോസ്പിറ്റല്‍ & മെഡിക്കല്‍ സെന്‍റര്‍ ഈദ് കപ്പ് 2024 ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കോട്ടക്കല്‍ എഫ്സി ജേതാക്കളായി. രണ്ടാം പെരുന്നാള്‍ ദിവസം ഹൂറ ഗോസി ഗ്രൗണ്ടില്‍ നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്‍റ് കെഎംസിസി ബഹ്റൈന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങല്‍ ഉത്ഘാടനം ചെയ്തു. രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ആരോഗ്യ പരിപാലനത്തിന് പ്രാമുഖ്യം നല്‍കി കൊണ്ടുള്ള ഇത്തരം കായിക വിനോദങ്ങള്‍ എന്നും പ്രോത്സാഹനജനകമാണെന്നും പരിപാടി സംഘടിപ്പിച്ച കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റിയെ പ്രശംസിക്കുകയും ചെയ്തു. കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഇഖ്ബാല്‍ താനൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്പോര്‍ട്സ് വിങ് ചെയര്മാന് ഉമ്മര്‍ കൂട്ടിലങ്ങാടി സ്വാഗതഭാഷണം നടത്തി..
ചടങ്ങില്‍ ഷിഫാ അല്‍ജസീറ എച്ച്ആര്‍ മാനേജര്‍ ഷറഫാദ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ലാല്‍, കെഎംസിസി സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്‍റ് എപി ഫൈസല്‍, സംസ്ഥാന ഭാരവാഹികളായ മുസ്തഫ കെപി, ഷംസുദ്ദിന്‍ വെള്ളിക്കുളങ്ങര, സലീം തളങ്കര, ശരീഫ് വില്യാപ്പള്ളി, റഫീഖ് തോട്ടക്കര, നിസാര്‍ ഉസ്മാന്‍, മറ്റു ജില്ലാ, ഏരിയ ഭാരവാഹികള്‍, കെഎംസിസി സ്പോര്‍ട്സ് വിങ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എട്ട് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്‍റില്‍ കോട്ടക്കല്‍ എഫ് സി ജേതാക്കളായി. വിന്നേഴ്സിനുള്ള ട്രോഫി ജില്ലാ പ്രസിഡന്‍റ് ഇക്ബാല്‍ താനൂരും, റണ്ണേഴ്സായ വണ്ടൂര്‍ എഫ്സിക്കുള്ള ട്രോഫി ജില്ലാ സ്പോര്‍ട്സ് വിങ് കണ്‍വീനര്‍ നൗഷാദ് മുനീറും നല്‍കി. പ്രൊഫഷണല്‍ മത്സരം കാഴ്ചവെച്ച വയനാട് എഫ്സി & മലപ്പുറം എഫ്സി ടീമുകളുടെ മാച്ച് കാണികള്‍ക്ക് ഫുട്ബോള്‍ വിരുന്നൊരുക്കി.
ടൂര്‍ണ്ണമെന്‍റിനോടാനുബന്ധിച്ചു കെഎംസിസി മലപ്പുറം ജില്ലാ വനിതാ വിങ് നടത്തിയ സ്നാക്സ് മത്സരത്തില്‍ ഷഫ്ല ഇല്യാസ്, ഷിജിനി ജഷീര്‍, സഫ മഹ്റൂഫ് എന്നിവര്‍ 1, 2, 3 സ്ഥാനങ്ങള്‍ക്കര്‍ഹരായി. വിധി നിര്‍ണയിച്ച ഷെഫ് മുഹമ്മദ് ഹിയാസിനുള്ള ഉപഹാരം ജില്ല ജനറല്‍ സെക്രട്ടറി അലി അക്ബര്‍ കൈമാറി. ഭക്ഷണ പ്രേമികള്‍ക്കായി ഒരുക്കിയ നാടന്‍ തട്ടുകട കായിക പ്രേമികളുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു.