ജിദ്ദ – കടുത്ത ചൂടില്‍ കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് കാറുടമ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ദീര്‍ഘനേരം വെയിലത്ത് നിര്‍ത്തിയിട്ട കാറിനകത്തെ ചൂട് ക്രമാതീതമായി ഉയര്‍ന്ന് കാറിനകത്തെയും പുറത്തെയും താപനിലകള്‍ തമ്മിലെ വ്യത്യാസം കാരണം ചില്ല് വികസിച്ച് പൊട്ടുകയായിരുന്നെന്നാണ് കരുതുന്നതെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കളില്‍ ഒരാള്‍ പറഞ്ഞു.
വേനല്‍ക്കാലത്ത് ചില്ലുകള്‍ പൂര്‍ണമായും അടക്കരുത്. വായുസഞ്ചാരത്തിന് ചില്ലുകള്‍ വളരെ കുറച്ച് തുറന്നിടണമെന്നും ഇദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group