അബഹ – അസീര്‍ പ്രവിശ്യയില്‍ പെട്ട ബീശയിലെ കിംഗ് അബ്ദുല്ല ആശുപത്രി വെയര്‍ഹൗസില്‍ അഗ്നിബാധ. കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, ജിസാനില്‍ വെയര്‍ഹൗസില്‍ പടര്‍ന്നുപിടിച്ച തീയും സിവില്‍ ഡിഫന്‍സ് അണച്ചു. വെയര്‍ഹൗസ് ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group