ജിദ്ദ: കർമ്മങ്ങളുടെ പൂർണ്ണമായ സ്വീകാര്യതക്ക് പ്രാർത്ഥന നിരതരാകണമെന്ന്
കൊണ്ടോട്ടി സെന്റർ ജിദ്ദ ഹജ് തീർത്ഥാടകർക്ക് ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഇബ്രാഹിം നബിയുടെ ആദർശ പാരമ്പര്യം ഇതാണ് വിളിച്ചുപറയുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ പരിശുദ്ധ ഹജ് നിർവ്വഹിക്കാൻ എത്തിയ കൊണ്ടോട്ടി നിവാസികൾക്ക് കൊണ്ടോട്ടി സെന്റർ ജിദ്ദ സഫയർ ഓഡിറ്റോറിയത്തിലാണ് സ്വീകരണം നൽകിയത്. പ്രസിഡന്റ് മൊയ്തീൻകോയ കടവണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ‘ഒരുമ’ പ്രസിഡൻറ് കബീർ കൊണ്ടോട്ടി ഉൽഘാടനം ചെയ്തു. എ.ടി. ബാവ തങ്ങൾ, ഗഫൂർ ചുണ്ടക്കാടൻ, അഷ്റഫ് കോമു, ശംസുദ്ധീൻ പള്ളത്തിൽ മക്ക, ഇബ്രാഹീം മുണ്ടപ്പലം, കബീർ നീറാട്, ജംഷി കടവണ്ടി, അബുബക്കർ പി.സി. എന്നിവർ ആശംസ അർപ്പിച്ചു.
ഹാജിമാരായ എരഞ്ഞിക്കൽ യൂസഫ് കമാൽ, മുസ്‌തഫ മുണ്ടപ്പലം, പി.പി.എം സിദ്ദീഖ് മാസ്റ്റർ എന്നിവർ ഹജ് അനുഭവങ്ങൾ വിവരിച്ചു. ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി സഫ്‌വ വട്ടപ്പറമ്പന് കൊണ്ടോട്ടി സെന്ററിന്റെ ഉപഹാരം കടവണ്ടി മൊയ്തീൻ കോയ സമ്മാനിച്ചു. റഹ് മത്ത്അലി എരഞ്ഞിക്കൽ സ്വാഗതവും,റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു. അഷ്റഫ് കൊട്ടേൽസ്, റഫീഖ് മധുവായി, അൻസാർ, ഷാലു, ഹിദായത്തുള്ള, അബദുറഹ്മാൻ നീറാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി