ജിദ്ദ: ആഭ്യന്തര ഉംറ തീര്‍ഥാടകര്‍ക്കും മദീനയിലെ റൗദാ ശരീഫിൽ പ്രാർത്ഥിക്കുവാനും നുസ്ക് വഴി പെർമിറ്റുകൾ ലഭ്യമായി തുടങ്ങി. നാളെ മുതൽ സൗദിയിലുള്ളവര്‍ക്ക് ഉംറക്കായി വരാം. ഇതിനായി നുസുക് ആപ്പ് വഴിയുള്ള പെർമിറ്റ് നിര്‍ബന്ധമാണെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് സീസൺ കഴിഞ്ഞതോടെ വിദേശ രാജ്യങ്ങളിലുള്ളവർക്ക് ഉംറ വിസകൾ അനുവദിച്ച് തുടങ്ങിയതായി മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിറകെയാണ് ഇന്ന് മുതൽ സൗദിയിലുള്ളവർക്കും ഉംറ പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയത്.
മദീനയിലെ റൗദ ശരീഫില്‍ പ്രാര്‍ഥിക്കാനും നുസുക് ആപ്പ് വഴി പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി. ഞായറാഴ്ച മുതലാണ് റൗദാ ശരീഫിലേക്കുള്ള പ്രവേശനം. അര മണിക്കൂറാണ് ഇവിടെ അനുവദിക്കപ്പെട്ട സമയം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group