മനാമ : ബഹ്റൈന്‍ കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ ബഥെല്‍ ട്രേഡിങ് ഡബ്ല്യൂ. എല്‍. എല്‍ സ്പോണ്‍സര്‍ ചെയ്ത വി. വി. ആന്‍ഡ്രൂസ് വലിയവീട്ടില്‍ മെമ്മോറിയല്‍ ഏവര്‍റോളിംഗ് ട്രോഫിക്കും, കെ. ഇ. ഈശോ ഈരേച്ചേരില്‍ ഏവര്‍റോളിംഗ് ട്രോഫിക്കും, സെഫോറ ഇന്‍ഫോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റട്ട് ഏവര്‍റോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള പ്രഥമ ജി. സി. സി. കപ്പ് ചാമ്പ്യന്‍ഷിപ്പ് നാടന്‍ പന്ത് കളി മത്സരം ‘പവിഴോത്സവം-2024’ ന്‍റെ നാടന്‍ പന്ത് കളി ഫൈനല്‍ മത്സരത്തില്‍ കെ. കെ. എന്‍. ബി. എഫ്. കുവൈറ്റിനെ പരാജയപ്പെടുത്തി കെ. എന്‍. ബി. എ., യു. എ. ഇ. കിരീടം ചൂടി. ഖത്തര്‍, കുവൈറ്റ്, യു. എ. ഇ, ബഹ്റിന്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
ബി. കെ. എന്‍. ബി. എഫ് പ്രസിഡന്‍റ് അനീഷ് ഗൗരിയുടെ അധ്യക്ഷതയില്‍ കൂടിയ പവിഴോത്സവം-2024 സമാപന സമ്മേളനത്തിന്‍റെ ഔദ്യോഗിക ഉത്ഘാടനം കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് സന്ദീപ് എസ്. കരോട്ട്കുന്നേല്‍ നിര്‍വ്വഹിച്ചു. മുഹമ്മദ് ഹുസൈന്‍ അല്‍ ജനഹി എം. പി. മുഖ്യ അതിഥി ആയിരുന്നു. കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, പ്രമുഖ നാടന്‍ പന്ത് കളി താരം കമ്പംമേട് ടീമിന്‍റെ ബിജോമോന്‍ സ്കറിയ, ഒ. ഐ. സി. സി. മുന്‍ ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം, സാറാ പെസ്റ്റ് കണ്ട്രോള്‍ മാനേജര്‍ വര്‍ഗീസ് മാലം, ലാല്‍ കെയേഴ്സ് ചാരിറ്റി വിംഗ് കണ്‍വീനര്‍ തോമസ് ഫിലിപ്പ് എന്നിവര്‍ സമാപന സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിക്കുകയും, സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
ടൂര്‍ണമെന്‍റിലെ മികച്ച കൈവെട്ടുകാരനായി കുവൈറ്റ് ടീമിന്‍റെ ജിത്തുവിനെയും, മികച്ച പിടുത്തക്കാരനായി ബി. കെ. എന്‍. ബി. എഫിന്‍റെ ആന്‍റോയെയും, മികച്ച പൊക്കിയടിക്കാരനായി ഖത്തര്‍ ടീമിന്‍റെ സൂരജിനെയും, മികച്ച ടൂര്‍ണമെന്‍റിലെ കളിക്കാരനായി യു. എ. ഇ. ടീമിലെ അനന്തുവിനെയും, മികച്ച പൊക്കിവെട്ടുകാരനായി യു. എ. ഇ യുടെ അലനേയും, മികച്ച കാലടിക്കാരനായി കുവൈറ്റിന്‍റെ ജോയലിനെയും, ഫൈനലിലെ മികച്ച കളിക്കാരനായി യു. എ. ഇ. യുടെ ഗോകുലിനെയും തെരഞ്ഞെടുത്തു.
ബി. കെ. എന്‍. ബി. എഫ്. സെക്രട്ടറി നിഖില്‍ കെ തോമസ് സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ടൂര്‍ണമെന്‍റ് കമ്മറ്റി കണ്‍വീനര്‍ റോബി കാലായില്‍ കൃതഞ്ത അര്‍പ്പിച്ചു. സമാപന സമ്മേളനത്തിന് ശേഷം സഹൃദയ നാടന്‍ പാട്ട് സംഘത്തിന്‍റെ ഗാന സന്ധ്യ അരങ്ങേറി.