മനാമ: ഇന്ത്യന്‍ സ്കൂള്‍ സംഘടിപ്പിച്ച പ്രഥമ ഇന്‍റര്‍ സ്കൂള്‍ ചിത്രരചനാ മത്സരമായ ‘ആലേഖ് ’24’ലെ വിജയികളെ ആദരിച്ചു. വിവിധ സ്കൂളുകളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തിന്‍റെ വര്‍ണ്ണശബളമായ സമാപന ചടങ്ങില്‍ ടൈറ്റില്‍ സ്പോണ്‍സര്‍മാരായ ഷക്കീല്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മുഖ്യാതിഥി നൈല ഷക്കീല്‍ വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.
ചടങ്ങില്‍ സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി സെക്രട്ടറി വി.രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഫൈസല്‍, അസി. സെക്രട്ടറി രഞ്ജിനി മോഹന്‍, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, മിഥുന്‍ മോഹന്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, ജൂനിയര്‍ വിങ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, സ്കൂള്‍ അക്കാദമിക് അഡ്മിനിസ്ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി. സതീഷ്, മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, ജൂനിയര്‍ വിംഗ് വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി, ഹെഡ് ടീച്ചര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിവിധ പ്രായ വിഭാഗങ്ങളില്‍ താഴെ പറയുന്നവര്‍ ജേതാക്കളായി:
ഗ്രൂപ്പ് 1 (ദൃശ്യ, 5 മുതല്‍ 7 വയസ്സ് വരെ) വിജയികള്‍: 1. ഹന്ന ബ്രൈറ്റ് (ഇന്ത്യന്‍ സ്കൂള്‍), 2. ആര്‍ദ്ര രാജേഷ് (ഇന്ത്യന്‍ സ്കൂള്‍), 3. മുഹമ്മദ് ഇസ നവാസ് (ഇബ്ന്‍ അല്‍ ഹൈതം സ്കൂള്‍). ഗ്രൂപ്പ് 2 (വര്‍ണ്ണ, 8 മുതല്‍ 11 വയസ്സ് വരെ) വിജയികള്‍: 1. ശ്രീഹരി സന്തോഷ് (ഇന്ത്യന്‍ സ്കൂള്‍), 2. അധുന ബാനര്‍ജി (ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍), 3. ആന്‍ഡ്രിയ ഷെര്‍വിന്‍ വിനീഷ് (ന്യൂ ഇന്ത്യന്‍ സ്കൂള്‍). ഗ്രൂപ്പ് 3-ല്‍ (സൃഷ്ടി, 12 മുതല്‍ 15 വയസ്സ് വരെ), വിജയികള്‍: 1. വൈഗ വിനോദ് (ഇന്ത്യന്‍ സ്കൂള്‍), 2. മധുമിത നടരാജന്‍ (ഇന്ത്യന്‍ സ്കൂള്‍), 3. എലീന പ്രസന്ന (ഇന്ത്യന്‍ സ്കൂള്‍). ഗ്രൂപ്പ് 4 (പ്രജ്ഞ, 16 മുതല്‍ 18 വയസ്സ് വരെ) വിജയികള്‍: 1. തീര്‍ത്ഥ സാബു (ഏഷ്യന്‍ സ്കൂള്‍), 2. അംഗന ശ്രീജിത്ത് (ഇന്ത്യന്‍ സ്കൂള്‍), 3. ദേവകൃഷ്ണ രാജേന്ദ്ര കുമാര്‍ (ഇന്ത്യന്‍ സ്കൂള്‍). ഗ്രൂപ്പ് പെയിന്‍റിംഗ് ഹാര്‍മണി വിഭാഗത്തിലെ വിജയികള്‍: 1. അനന്യ കെ എസ്, ശ്രീ ഭവാനി വിവേക്, അസിത ജയകുമാര്‍ (ഇന്ത്യന്‍ സ്കൂള്‍), 2. ഹെന ഖദീജ, സന അഷ്റഫ്, ആഗ്നേയ റെജീഷ് (ഇബ്ന്‍ അല്‍ ഹൈതം സ്കൂള്‍), 3. സതാക്ഷി ദേവ്, വൈഷ്ണവി ഗുട്ടുല, എലീനര്‍ ഷൈജു മാത്യു (ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍). ആര്‍ട്ട് വാള്‍ വിഭാഗത്തിലെ (18ന് മുകളില്‍), വിജയികള്‍: 1. ജീസസ് റാമോസ് തേജഡ, 2. വികാസ് കുമാര്‍ ഗുപ്ത, 3. അവിനാശ് സദാനന്ദന്‍.
സ്കൂള്‍ ചെയര്‍മാന്‍ അഡ്വ.ബിനു മണ്ണില്‍ വറുഗീസ് തന്‍റെ അധ്യക്ഷ പ്രസംഗത്തില്‍ ആലേഖ് ചിത്രരചനാ മത്സരം വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുകയും ആത്മപ്രകാശനത്തിനും ഭാവനാപരമായ അന്വേഷണത്തിനും വേദിയൊരുക്കിയതായും പറഞ്ഞു. സെക്രട്ടറി വി.രാജപാണ്ഡ്യന്‍ ടൈറ്റില്‍ സ്പോണ്‍സര്‍മാരായ ഷക്കീല്‍ ട്രേഡിംഗ് കമ്പനി, ബഹ്റൈന്‍ പ്രൈഡ്, അവതാരകരായ ഫോഗ് , പ്ലാറ്റിനം സ്പോണ്‍സര്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി, ഡയമണ്ട് സ്പോണ്‍സര്‍ മെഡിമിക്സ്, ഗോള്‍ഡ് സ്പോണ്‍സര്‍ ചോലയില്‍, ബിഎഫ്സി എന്നിവര്‍ക്ക് നന്ദി പറഞ്ഞു. വിദ്യാര്‍ഥികളായ അദ്വൈത് ഷനില്‍, അമിത് ദേവന്‍, അര്‍ഷിന്‍ സഹീഷ്, ധ്യാന്‍ തോമസ് അരുണ്‍, ജെസ്വിന്‍ ജോസ്, കൈലാസ് ബാലകൃഷ്ണന്‍, ഋതുകീര്‍ത്ത് വിനീഷ്, തന്‍മയ് രാജേഷ് എന്നിവരുടെ ബാന്‍ഡ് പ്രകടനവും ഇരു കാമ്പസുകളിലെയും വിദ്യാര്‍ഥികളുടെ നൃത്തനൃത്യങ്ങളും സാംസ്കാരിക പരിപാടികളുടെ മാറ്റുകൂട്ടി. നേരത്തെ പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി സ്വാഗതം പറഞ്ഞു.
സ്കൂള്‍ ആര്ട്ട് എജുക്കേഷന്‍ വകുപ്പ് മേധാവി ലേഖാ ശശിയുടെ നേതൃത്വത്തില്‍ സ്റ്റാഫ് അംഗങ്ങളായ സതീഷ് പോള്‍, ദീപക് എ, ഊര്‍മ്മിള പി, മജിഷ ഡി, റീത്ത രാജു, അരുള്‍ ആര്‍, പ്രതിഭ എ, ഫാഹിമ ബി റജബ്, റുഷികേശ് എല്‍, ബബിത സി, വി.ചിത്രലേഖ, കവിത സഞ്ജയ്, മറിയം, സെദ്ദിഖ എം, ഷാജിനി ബി, വിമിത എസ്, രേഷ്മ എ എന്നിവരും വിപിന്‍ പി.എം നയിച്ച വളണ്ടിയര്‍ കമ്മിറ്റിയും അധ്യാപകരുടെ കൂട്ടായ്മയും ആലേഖിനെ മികച്ച വിജയത്തിലേക്ക് നയിച്ചു.