ഡോർട്ട്മുണ്ട് – യൂറോ കപ്പ് ഫുട്ബോളിൽ അൽബേനിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഇറ്റലിക്ക് ജയം. അഞ്ചാമത്തെ സെക്കന്റിൽ ഗോൾ നേടി യൂറോ കപ്പിലെ ഏറ്റവും വേഗമേറിയ ഗോളിന് അൽബേനിയയുടെ നദീം ബജ്റാമി ഉടമയായി. പതിനൊന്നാമത്തെ മിനിറ്റിൽ അലസാണ്ട്രോ ബസ്റ്റോണി ഇറ്റലിക്കായി സമനില ഗോൾ നേടി. പതിനാറാമത്തെ മിനിറ്റിൽ നിക്കോളോസ് ബരേലയുടെ നേടിയ ഒരു ഗോളിന് ഇറ്റലി വിജയം ഉറപ്പിച്ചു. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ഇറ്റലി.
അതേസമയം, യൂറോ കപ്പിലെ മരണഗ്രൂപ്പില്‍ ക്രൊയേഷ്യയെ തകര്‍ത്ത് മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഒന്നാമതെത്തി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സെപെയിന്‍ ക്രൊയേഷ്യയെ തകര്‍ത്തത്. ആദ്യ പകുതിയിലായിരുന്നു സ്‌പെയിനിന്റെ മൂന്ന് ഗോളുകളും. മൊറാട്ട, റൂയിസ്, കാര്‍വാജല്‍ എന്നിവരാണ് ഗോൾ നേടിയത്. ഇരുപത്തിയൊൻപതാമത്തെ മിനിറ്റിലായിരുന്നു ക്യാപ്റ്റൻ അല്‍വാരോ മൊറാട്ട സ്‌പെയിനിന്റെ ആദ്യ ഗോള്‍ നേടിയത്.
മുപ്പത്തിരണ്ടാമത്തെ മിനിറ്റിൽ ഫാബിയാന്‍ റൂയിസും അധിക സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ഡാനി കാര്‍വാജലും ഗോളുകള്‍ നേടി. എൺപതാമത്തെ മിനിറ്റിൽ നേടിയ പെനാൽറ്റി ക്രൊയേഷ്യക്ക് ഗോളാക്കാനായില്ല. മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലന്റ് ഹംഗറിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു.