അറഫ – രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുള്ള വേദിയല്ല ഹജ് കര്‍മമെന്ന് ഹറം ഇമാമും ഖത്തീബുമായ ശൈഖ് മാഹിര്‍ അല്‍മഅയ്ഖ്‌ലി പറഞ്ഞു. അറഫ സംഗമത്തിൽ ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമായ, ലോകത്തിന്റെ പരിച്ഛേദമെന്നോണം അറഫ വിശ്വമഹാസംഗമത്തില്‍ പങ്കെടുത്ത ഇരുപതു ലക്ഷത്തിലേറെ വരുന്ന തീര്‍ഥാടകരെ ശൈഖ് മാഹിർ അൽ മഅയ്ഖ്ലി അഭിസംബോധന ചെയ്തു. അറഫ നമിറ മസ്ജിദിലായിരുന്നു ഖുതുബ. ആരാധനാ കര്‍മങ്ങളില്‍ നിന്നും പ്രാര്‍ഥനകളില്‍ നിന്നും വ്യതിചലിച്ച് രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കും വിഭാഗീയ കക്ഷിത്വങ്ങള്‍ക്കുമുള്ള വേദിയായി ഹജ് കര്‍മത്തെ മാറ്റുന്നതിനെതിരെ ശൈഖ് മാഹിര്‍ അല്‍മുഅയ്ഖ്‌ലി മുന്നറിയിപ്പ് നല്‍കി. അല്ലാഹുവിനെ ആരാധിക്കുന്നതിലെ അനുഷ്ഠാനത്തിന്റെയും ആത്മാര്‍ഥതയുടെയും പ്രകടനമാണ് ഹജ് എന്നും ഇമാം പറഞ്ഞു.