അറഫ – നുസുക് ആപ്പ് വഴി 20 ഭാഷകളില്‍ അറഫ ഖുതുബ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. പുണ്യസ്ഥലങ്ങളിലെ തീര്‍ഥാടകര്‍ക്കും ആപ്പ് ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്കും പ്ലാറ്റ്‌ഫോം നല്‍കുന്ന പുതിയ സേവനമാണിത്. നുസുക് ആപ്പിലൂടെ അറഫ ഖുതുബ എളുപ്പത്തിലും സമാധാനത്തോടെയും ശ്രവിക്കാന്‍ പുതിയ സേവനം തീര്‍ഥാടകര്‍ അടക്കമുള്ളവരെ സഹായിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
അതേസമയം, അറഫ ഖുതുബ വിവര്‍ത്തന സേവനം പ്രയോജനപ്പെടുത്താന്‍ ഹറം മതകാര്യ വകുപ്പ് ഹാജിമാര്‍ക്കിടയില്‍ അഞ്ചുലക്ഷം ഡിജിറ്റല്‍ ബാര്‍കോഡുകള്‍ വിതരണം ചെയ്തു. ഖുതുബ വിവര്‍ത്തനത്തിന് വലിയ ഒരുക്കങ്ങളാണ് ഹറം മതകാര്യ വകുപ്പ് നടത്തിയിരിക്കുന്നത്. സാങ്കേതികവിദ്യകളും ഡിജിറ്റല്‍ ആപ്പുകളും മനാറത്തുല്‍ഹറമൈന്‍ പ്ലാറ്റ്‌ഫോമും ഹറം മതകാര്യ വകുപ്പിനു കീഴിലെ വിവര്‍ത്തന പദ്ധതിയും പ്രയോജനപ്പെടുത്തി അറഫ ഖുതുബയുടെ സന്ദേശങ്ങള്‍ തീര്‍ഥാടകരിലും ലോക മുസ്‌ലിംകളിലും എത്തിക്കാന്‍ വിപുലമായ തയാറെടുപ്പുകളാണ് ഹറം മതകാര്യ വകുപ്പ് നടത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group