കുവൈത്ത്: ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് എബിഎൻ ഗ്രൂപ്പ് ചെയർമാന്‍ ജെ.കെ.മേനോൻ.
കുവൈറ്റിലുണ്ടായ ദുരന്തത്തില്‍, പൊലിഞ്ഞുപോയ ജീവിതങ്ങളെയോര്‍ത്ത് ഹൃദയം വേദനിക്കുന്നുണ്ട്.നഷ്ടപ്പെട്ടുപോയരെക്കുറിച്ചോര്‍ത്ത് ഓരോ കുടുംബത്തിലും തോരാത്ത കണ്ണുനീര്‍പെയ്ത്താണ്. നമ്മുടെ സഹോദരങ്ങളാണവര്‍. ആ കുടുംബങ്ങളെ ചേർത്തുപിടിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും എബിഎൻ ഗ്രൂപ്പ് ചെയർമാനും, നോർക്ക ഡയറക്ടറുമായ ജെ.കെ. മേനോൻ പറഞ്ഞു.
കുവൈറ്റിലെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നു ലോക കേരള സഭയിൽ വെച്ച് ജെ.കെ.മേനോൻ പ്രഖ്യാപിച്ചു. കൂടാതെ അവരുടെ ആശ്രിതർക്ക് എബിഎൻ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപങ്ങളിൽ ജോലി നൽകുമെന്നും ജെ.കെ. മേനോൻ പറഞ്ഞു. നോര്‍ക്ക റൂട്ട്സ് വഴിയാണ് ധനസഹായം നല്‍കുക. പദ്‌മശ്രീ അഡ്വ. സി.കെ. മേനോന്റ മകനാണ് ജെ.കെ.മേനോൻ. സി.കെ.മേനോന്റ വിയോഗ ശേഷം വിവിധ ബിസിനസ് ഗ്രൂപ്പുകളുടെ ചുമതല ജെ.കെ.മേനോനാണ്.
കുവൈറ്റ് ദുരിതബാധിതർക്കു സഹായമെത്തിക്കാൻ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതിവേഗത്തില്‍ എല്ലാ കാര്യത്തിലും ഇടപെടുന്നുണ്ട്. അത്തരം ഇടപെടലുകൾക്കു എല്ലാ പിന്തുണയും നൽകുകയെന്നത് തന്റെ കടമയായി കരുതുന്നുവെന്നും ജെ.കെ.മേനോൻ പറഞ്ഞു. താനും ഈ ഘട്ടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ സംരക്ഷണത്തിനുള്ള ശ്രമത്തില്‍ ഒപ്പം ചേരുകയാണെന്നും ജെ.കെ മേനോൻ കൂട്ടിച്ചേർത്തു.