ജിദ്ദ: സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിയും ഹൗസിംഗ് ബോർഡ് ചെയർമാനും കേരള പ്രവാസി ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റുമായ പി. പി. സുനീറിനെ രാജ്യസഭാ സ്ഥാനാർഥിയായി തിരഞ്ഞെടുത്തതിനെ ന്യൂ ഏജ് ഇന്ത്യാഫോറം ജിദ്ദ കമ്മിറ്റി പ്രത്യേക യോഗം ചേർന്ന് സ്വാഗതം ചെയ്തു. യോഗത്തിൽ ജന. സെക്രട്ടറി സത്താർ ഇരിട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ലത്തീഫ് മലപ്പുറം സുനീറിന്റ
കുടുംബ പാരമ്പര്യവും കമ്മ്യൂണിസ്റ്റ് പശ്ചാത്തലവും പൊതു പ്രവർത്തന മികവും വിശദീകരിച്ചു.
റിട്ട: അദ്ധ്യാപകനും സാംസ്‌കാരികപ്രവർത്തക നുമായിരുന്ന പരേതനായ പി. പി. അബൂബക്കർ മാസ്റ്റർ ആണ് പിതാവ്. സുനീർ തൃശൂർ കേരളവർമ്മ കോളേജലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്ത ബിരുദം നേടിയ സുനീർ കോഴിക്കോട് യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അത് പോലെ എടപ്പാൾ ഡിവിഷനിൽ നിന്നുള്ള മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. പി.പി.സുനീറിന്റെ സഹോദരനാണ് ജിദ്ദയിലെ ന്യൂ ഏജ് രക്ഷാധികാരി പി. പി. റഹീം.
അവധിക്കാലം തുടങ്ങുമ്പോഴും മറ്റു ഒഴിവ് സീസണുകളിലും അന്യായമായി വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുന്ന നടപടി പിൻവലിക്കണമെന്ന് ന്യൂ ഏജ് ഇന്ത്യ ഫോറം ആവശ്യപ്പെട്ടു. പ്രവാസി യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഈ തെറ്റായ നയവുമായി വിമാന കമ്പനികളും ട്രാവൽ ഏജൻസികളും മുന്നോട്ട് പോയാൽ മലയാളി കൂട്ടായ്മകളുമായി സഹകരിച്ച് നാട്ടിലേക്ക് വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നതിനെ കുറിച്ച് ന്യൂ ഏജ് ഗൗരവമായി ആലോചിക്കും. കുവൈറ്റിൽ തീപിടുത്തത്തിൽ മരണപ്പെട്ടവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള കേന്ദ്രം പ്രഖ്യാപിച്ച സഹായത്തുക വർധിപ്പിക്കണമെന്നും ന്യൂ ഏജ് ആവശ്യപ്പെട്ടു. ഇപ്പോൾ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ അപര്യാപ്തമാണെന്നും യോഗം അഭിപ്രായപ്പെട്ടു. നജ്മുദ്ദീൻ ഏലൂർ, മുഹമ്മദ് മമ്മി മുഴപ്പിലങ്ങാട്, പി. ടി. റഫീഖ്, അസീസ് മുക്കം, സക്കീർ ഹുസൈൻ പൂക്കോട്ടും പാടം, കബീർ ഇരിട്ടി, ഫൈസൽ, സത്താർ പരിയാരത്ത് എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group