തൃശൂര്‍ – ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കുവൈത്തില്‍ പോയിട്ട് കാര്യമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഒറ്റ ദിവസത്തേക്ക് മന്ത്രി പോയിട്ട് എന്ത് കാര്യം. കുവൈത്തില്‍ ചുരുങ്ങിയ മണിക്കൂറുകള്‍ ചെലവിടാന്‍ മന്ത്രി വീണ ജോര്‍ജ് പോയിട്ട് കാര്യമില്ല. കേന്ദ്ര മന്ത്രി കുവൈത്തില്‍ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിരുന്നു. വീണ ജോര്‍ജിന് കേന്ദ്രം അനുമതി നിഷേധിച്ചതിന്റെ നിയമവശം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങിയ ലോക കേരള സഭക്ക് മൂന്നു ദിവസം മുമ്പാണ് ക്ഷണിച്ചത്. ഇതിന് മുന്‍പ് നടന്ന ലോകകേരള സഭയിലൊന്നും ക്ഷണമുണ്ടായിരുന്നില്ല. ഗവര്‍ണര്‍ക്കു വരെ ഈ നാട്ടില്‍ രക്ഷയില്ല. ജനാധിപത്യ രീതിയിലുള്ള സമരമല്ല തനിക്കെതിരെ നടന്നത്. തന്റെ കാര്‍ വരെ തകര്‍ത്ത ആക്രമികള്‍ക്ക് മുഖ്യമന്ത്രി കൈ കൊടുത്തു. ഗവര്‍ണറുടെ സ്ഥാനത്തിന് വില കല്‍പ്പിക്കുന്നില്ല. അങ്ങനെ ഉള്ളപ്പോള്‍ താന്‍ എന്തിന് പോകണമെന്നും അദ്ദേഹം ചോദിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group