കണ്ണൂർ – കോടിയേരി പാറാലിൽ ബി. ജെ. പി ആക്രമണത്തിൽ രണ്ട് സി. പി. എം പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു. പാറാലിലെ തൊട്ടോളിൽ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവർക്കാണ് പരിക്കേറത്. ഇവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ രാത്രിയാണ് സംഭവം. മാഹി ചെമ്പ്രയിൽ നിന്ന് ആയുധവുമായെത്തിയ സം ഘമാണ് ആക്രമണം നടത്തിയത്. സുബിൻ്റെ തലക്കും കഴുത്തിനുമാണ് വെട്ടേറ്റത്. സുജനേഷി ൻ്റെ കൈയെല്ല് പൊട്ടി തലക്കും വെട്ടേറ്റു. പാറാൽ ടൗണിൽ നിൽക്കുമ്പോഴാണ് ഇരുവരെയും ആയുധവുമായി സംഘടിച്ചെത്തിയ സംഘം ആക്രമിച്ചത്. മാഹി ചെമ്പ്രയിലെ എളവരശൻ എന്ന സനീ ഷ്, ചോട്ടു എന്ന ശരത്ത്, കുഞ്ഞിപ്പുരമുക്കിലെ ഇപ്പിട്ടൻ എന്ന ജിജേഷ്, ഡ്രൈവർ ഷിബു എന്നിവരുടെ നേതൃ ത്വത്തിലുള്ള 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.
തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനം നടത്തുകയായിരുന്ന ബി.ജെ.പി പ്രവർത്തകർ മാഹി ചെറുകല്ലായിയിലെ സിപിഎം ഓഫീസിന് സമീപം രണ്ട് പ്രവർത്തകരെ വെട്ടിയിരുന്നു. തലശ്ശേരി ടൗണിൽ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ സ്ഫോടകവസ്തുപൊട്ടിത്തെറിച്ച് ബിജെപി പ്രവർത്തകന്റെ കൈവിരലുകളും അറ്റു പോയിരുന്നു. ഇതിനുപിന്നാലെയാണ് പാറാലിൽ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പു ചെയ്യുന്നുണ്ട്.