റിയാദ്: പരിശുദ്ധ ഹജ്ജ് നിർവ്വഹിക്കുവാൻ റിയാദിൽ നിന്ന് പോകുന്ന കെഎംസിസിയുടെ ഭാരവാഹികൾക്കും പ്രവർത്തകർക്കും റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി.
ബത്ഹ കെഎംസിസി ഓഫീസിൽ നടന്ന യാത്രയപ്പ് യോഗത്തിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി സുരക്ഷ പദ്ധതി ചെയർമാൻ അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു.
സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, സെക്രട്ടറിയേറ്റംഗം കെ കെ കോയാമുഹാജി, മുഹമ്മദ് വേങ്ങര, നാഷണൽ കമ്മിറ്റി സമിതിയംഗങ്ങളായ മൊയ്തീൻ കുട്ടി തെന്നല, മൊയ്തീൻ കുട്ടി പൊന്മള, സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫറൂഖ്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അസീസ് വെങ്കിട്ട, പി സി അലി വയനാട്, കബീർ വൈലത്തൂർ, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, അഡ്വ. അനീർ ബാബു, നജീബ് നല്ലാങ്കണ്ടി, ഹജ്ജിന് പോകുന്ന മുസ്തഫ വാഫി കൊപ്പം, മുഹമ്മദ് കുട്ടി തൃത്താല, നാസർ മംഗലത്ത്, സൈനുൽ ആബിദ് മച്ചകുളം,അഷ്‌റഫ് കോട്ടക്കൽ, ഫസൽ കുന്ദമംഗലം, ബഷീർ വല്ലാഞ്ചിറ, എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറർ അഷ്‌റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.