മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബ്, ദി ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഓഫ് തൃശ്ശൂരിന്‍റെ സഹകരണത്തോടെ ബഹ്റൈനിലെ വിദ്യാര്‍ഥികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ ഏഴു മുതല്‍ ആഗസ്റ്റ് 22 വരെയാണ് ക്യാമ്പ്. 3-6, 6-10, 10-14 വയസ്സുള്ള കുട്ടികളെ പ്രത്യേക വിഭാഗമായി തിരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നന്നത്. ക്രിയേറ്റീവ് റൈറ്റിങ്, മ്യൂസിക്, നീന്തല്‍, സ്പീച്ച് ആന്‍റ് ഡ്രാമ, റോബോട്ടിക്സ്, ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സ്, സെല്‍ഫ് ഡിഫന്‍സ്, യോഗ ആന്‍റ് മെഡിറ്റേഷന്‍ തുടങ്ങിയ ഇനങ്ങളില്‍ ക്ലാസ്സുകളുണ്ടാകും. പഠനത്തോടൊപ്പം വിനോദവും ആക്ടിവിറ്റികളും സമന്വയിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് അനുഭവം കുട്ടികള്‍ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നെത്തുന്ന വിദഗ്ധ അധ്യാപകരായിരിക്കും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുക. കുടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ക്ലബ്ബുമായി 17590252 എന്ന നമ്പരില്‍ ബന്ധപ്പെടാം.
വാര്‍ത്തസമ്മേളനത്തില്‍ ഇന്ത്യന്‍ക്ലബ്ബ് പ്രസിഡന്‍റ് കാഷ്യസ് പെരേര, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ ആര്‍, ഡോ. കവിതാ ബാജ്പേയ് (അക്കാദമിക് ഡയറക്ടര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഓഫ് തൃശ്ശൂര്‍), ക്ലബ് ക്രിക്കറ്റ് സെക്രട്ടറി അജയ് കുമാര്‍ വി.എന്‍., വൈസ് പ്രസിഡന്‍റ് ജോസഫ് ജോയ്, അസി. എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി റൈസണ്‍ വര്‍ഗീസ്, ആക്ടിംഗ് ട്രഷറര്‍ ബിജോയ് കമ്പ്രത്ത്, എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി എസ്. നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.