മനാമ: കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ സ്പീക്കേര്‍സ് ഫോറം 50 മത് അദ്ധ്യായം (വാങ്മയം 2024) ബഹ്റൈന്‍ മീഡിയ സിറ്റി ഹാളില്‍ ആഘോഷിച്ചു. പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ കെ എസ് സി എ പ്രസിഡന്‍റ് പ്രവീണ്‍ നായര്‍ അധ്യക്ഷത വഹിച്ചു. ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഗോപിനാഥ് മേനോന്‍ മുഖ്യ അതിഥിയും, ബഹ്റൈന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് മുഖ്യ പ്രഭാഷകനും ആയിരുന്നു. കെ എസ് സി എ സ്പീക്കേര്‍സ് ഫോറം കണ്‍വീനര്‍ അനില്‍കുമാര്‍ യു കെ സ്വാഗതം നിര്‍വഹിച്ച ചടങ്ങില്‍, കെ എസ് സി എ ജനറല്‍ സെക്രട്ടറി സതീഷ് നാരായണന്‍, കെ എസ് സി എ സാഹിത്യ വിഭാഗം സെക്രട്ടറി രഞ്ചു രാജേന്ദ്രന്‍ നായര്‍, സ്പീക്കേര്‍സ് ഫോറം പ്രസിഡന്‍റ് ഷൈന്‍ നായര്‍, സ്പീക്കേര്‍സ് ഫോറം മുന്‍ പ്രസിഡന്‍റ് രമ സന്തോഷ്, മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര, കെ എസ് സി എ മുന്‍ പ്രസിഡന്‍റ് സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു.
ബഹ്റൈന്‍ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പ്രൗഢ ഗംഭീരമായ സദസില്‍ 50 -മത് അദ്ധ്യായത്തിന് നാമകരണം (വാങ്മയം 2024) നല്‍കിയ ബാലചന്ദ്രന്‍ കൊന്നക്കാട്, കെ എസ് സി എ സ്പീക്കേര്‍സ് ഫോറം ഫൗണ്ടര്‍ മെമ്പര്‍ സുമിത്ര പ്രവീണ്‍, മെന്‍റ്റര്‍ വിശ്വനാഥന്‍ ഭാസ്കരന്‍ എന്നിവര്‍ക്ക് മെമെന്‍റോ നല്‍കി. സ്പീക്കേര്‍സ് ഫോറത്തിന്‍റെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്ന നിമിഷപ്രസംഗം സാബു പാലായുടെ നേതൃത്വത്തില്‍ നടത്തി. മൂന്ന് വ്യത്യസ്ത വിഷയങ്ങള്‍ നല്‍കുകയും അനില്‍കുമാര്‍ പിള്ള, റിഥി രാജീവന്‍, രാജേഷ് എന്നിവര്‍ വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയും ചെയ്തു. ഈ. വി രാജീവന്‍ പ്രസംഗങ്ങള്‍ അവലോകനം ചെയ്തു.
10, 12 ക്ലാസുകളില്‍ പരീക്ഷ എഴുതി വിജയിച്ച കെ എസ് സി എ കുടുംബാംഗങ്ങളുടെ കുട്ടികള്‍ക്കും, കവിത പാരായണം ചെയ്ത ഷീജ ചന്ദ്രന്‍, പ്രോഗ്രാമിന്‍റെ മുഖ്യ അവതാരക ലീബ രാജേഷ് എന്നിവര്‍ക്കും മെമെന്‍റോ നല്‍കി. കെ എസ് സി എ സ്പീക്കേര്‍സ് ഫോറം സെക്രട്ടറി സജിത്ത് വെള്ളിക്കുളങ്ങര നന്ദി പ്രകാശിപ്പിച്ചു. കെ എസ് സി എ സ്പീക്കേര്‍സ് ഫോറം പരിശീലന കളരിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 33989636 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.