കണ്ണൂർ – ഓസ്ട്രേലിയയിലെ സിഡ്നിയിൽ കടലിൽ വീണ് മരിച്ച യുവതികളുടെ ഖബറടക്കം സിഡ്‌നിയിൽ നടക്കും. കണ്ണൂർ നടാൽ നാറാണത്ത് പാലത്തിന് സമീപത്തെ ഹിബയിൽ മർവ ഹാഷിം, കോഴിക്കോട് മോഡേൺ ബസാർ കൊളത്തറ റോഡ് എൻസി ഹൗസിൽ നരേഷ ഹാരിസ് (ഷാനി) എന്നിവരുടെ ഖബറടക്കമാണ് സിഡ്നിയിൽ നടക്കുക. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം.
സിഡ്‌നി സതർലാൻഡ് ഷയറിലെ കുർണെലിലുള്ള പാറക്കെട്ടിൽനിന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ മർവയും നരേഷയും നരെഷയുടെ സഹോദരി റോഷ്‌നയും കടലിൽ വീഴുകയായിരു ന്നു. പാറക്കെട്ടിൽ കുടുങ്ങിയതിനാൽ റോഷ്‌ന നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഹെലികോപ്റ്ററിൻ്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് അബോധാവസ്ഥയിൽ ഇരുവരെയും കണ്ടെത്തിയത്. അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ‘ബ്ലാക്ക് സ്പോട്ട് ആയി അറിയപ്പെടുന്ന ഈ സ്ഥലത്ത് ശക്തമായ തിരമാലകളുണ്ടാവാറുണ്ട്. പാറക്കെട്ടിൽ കുടുങ്ങിയ റോഷ്‌ന നീന്തി രക്ഷപ്പെടു കയായിരുന്നു.
മർവയുടെ മാതാവും കണ്ണൂർ കോർപറേഷൻ കൗൺസിലറുമായ ഫിറോസ ഹാഷിമും മകനും,
നരെഷയുടെ സഹോദരൻ ജുഗൽ, ഉമ്മ ലൈല എന്നിവർ ഓസ്ട്രേലിയയിലേക്ക് തിരിച്ചു.
അടുത്ത ദിവസം ഖബറടക്കം നടക്കും. നരെഷെയുടെ ഭർത്താവ് പൊന്നാനി കുന്നത്ത് കുറുപ്പാക്കവീട്ടിൽ കെ കെ ഹാരിസ്, മക്കളായ സായാൻ അയ്ലിൻ, മുസ് കാൻ ഹാരിസ്, ഇസ്ഹാൻ ഹാരിസ് എന്നിവരും സിഡ്‌നിയിലുണ്ട്.