ജിദ്ദ – ഈ വര്‍ഷം ആദ്യ പാദത്തില്‍ 3,157 വിദേശ നിക്ഷേപ ലൈസന്‍സുകള്‍ അനുവദിച്ചതായി നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ അനുവദിച്ച വിദേശ നിക്ഷേപ ലൈസന്‍സുകളുടെ എണ്ണം 93 ശതമാനം തോതിലും കഴിഞ്ഞ കൊല്ലം അവസാന പാദത്തെ അപേക്ഷിച്ച് ഒമ്പതു ശതമാനം തോതിലും വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ 2,884 വിദേശ നിക്ഷേപ ലൈസന്‍സുകളാണ് അനുവദിച്ചത്.
തുടര്‍ച്ചയായി പതിനഞ്ചാം പാദത്തിലാണ് വിദേശ നിക്ഷേപ ലൈസന്‍സുളുടെ എണ്ണം വര്‍ധിക്കുന്നത്. 2020 മൂന്നാം പാദം മുതലാണ് വിദേശ നിക്ഷേപ ലൈസന്‍സുകളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ വിദേശ നിക്ഷേപ ലൈസന്‍സുകളില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ്. ഈ മേഖലയില്‍ നിക്ഷേപ ലൈസന്‍സുകളില്‍ 253 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. രണ്ടാം സ്ഥാനത്തുള്ള പ്രൊഫഷനല്‍ മേഖലയില്‍ 141 ശതമാനവും മൂന്നാം സ്ഥാനത്തുള്ള വിദ്യാഭ്യാസ, സാങ്കേതിക മേഖലയില്‍ 129 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group