ജിദ്ദ – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇറാന്‍ ആക്ടിംഗ് വിദേശ മന്ത്രി അലി ബാഖരിയും റഷ്യയിലെ നിസ്‌നി നൊവ്‌ഗൊറോഡ് നഗരത്തില്‍ ബ്രിക്‌സ് വിദേശ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് പ്രത്യേകം ചര്‍ച്ച നടത്തി. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധങ്ങളും ഗാസയിലെയും റഫയിലെയും പുതിയ സംഭവവികാസങ്ങള്‍ അടക്കം മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ദാവൂദും ചര്‍ച്ചയില്‍ സംബന്ധിച്ചു. ബെലാറസ് വിദേശ മന്ത്രി സെര്‍ജി അലൈനിക്, തായ്‌ലന്റ് വിദേശ മന്ത്രി മാരിസ് സാന്‍ഗിയാംപോന്‍ഗ്‌സ, ബ്രസീല്‍ വിദേശ മന്ത്രി മൗറൊ വിയേര എന്നിവരുമായും സൗദി വിദേശ മന്ത്രി പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group