കണ്ണൂർ – ലോക്സഭാ തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് മുന്നറിയിപ്പുമായി സി. പി. എം ജില്ല മുൻ സെക്രട്ടറി പി. ജയരാജൻ. തോൽവിയെ കുറിച്ച് ശരിയായി വിലയിരുത്താനും തോൽവിയിൽ നിന്ന് പാഠം പഠിക്കാനും തയ്യാറാകണമെന്ന് ജയരാജൻ പറഞ്ഞു. സി.പി.എം നേതാവ് പി.കെ.കുഞ്ഞനന്തൻ്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് പാനൂരിൽ സംഘടിപ്പിച്ച അനുസ്‌മരണയോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജയരാജൻ.
ചരിത്രത്തെ ശരിയായി വിലയിരുത്താനും തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളാനും കമ്മ്യൂണിസ്റ്റുകൾ സ്വയം തയ്യാറാവണമെന്ന് പി.ജയരാജൻ അഭിപ്രായപ്പെട്ടു.
ഇക്കാലമത്രയും നമ്മൾ ഉയർത്തിപ്പിടിച്ച – ശരിയായ നയങ്ങളും നിലപാടുകളും ഉയർത്തിപ്പിടിച്ചുതന്നെ ഇനിയും മുന്നോ ട്ടുപോകണം. ചരിത്രത്തെ ശരിയായി വില യിരുത്താൻ കഴിയുകയെന്നതാണ് പ്രധാനം. അതിന്റെയടിസ്ഥാനത്തിൽ മുന്നോട്ടു പോകാൻ ഊർജം കൈവരിക്കണം. എവിടെയെല്ലാമാണ് പോരായ്‌മ സംഭവിച്ചതെന്ന് സ്വയം വിമർശനപരമായി വിലയിരുത്തണം. 2019ലെ പരാജയത്തിനു ശേഷം 2021ൽ വീണ്ടും അധികാരത്തിലേറിയ ചരിത്രവും നമുക്ക് മുന്നിലുണ്ട്. തോറ്റാലും ജയിച്ചാലും ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതായിരിക്കണം ശരിയായ കമ്മ്യൂണിസ്റ്റ് നിലപാട്. – ജയരാജൻ ചൂണ്ടിക്കാട്ടി.
ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയു മായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളും വിവിധ കമ്മിറ്റികളുമെല്ലാം നടത്തിയ വിലയിരുത്തലിൽ നിന്ന് വേറിട്ടൊരു തുറന്നുപറച്ചിലാണ് ജയരാജൻ്റെ പ്രതികരണം. തോൽവിയെ മാനിക്കുന്നുവെന്നും തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുമെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള വർ പ്രസ്‌താവിച്ചിരുന്നു. എന്നാൽ പരിശോധനയ്ക്കപ്പുറം പാഠംപഠിക്കണമെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം നിലപാട് പ്രഖ്യാപിക്കുകയായിരുന്നു ജയരാ ജൻ. നേരത്തെയും പാർട്ടി ഘടകളിൽ നില പാട് പ്രഖ്യാപനത്തിൽ ജയരാജൻ വേറിട്ടു നിൽക്കുന്നയാളാണ്.