ആലപ്പുഴ: രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് അതൃപ്‌തിയുണ്ടെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. നരേന്ദ്ര മോഡി ശക്തനായ ഭരണാധികാരിയാണെന്നും ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ലെന്നും സുധാകരൻ പറഞ്ഞു. നല്ല നേതാവ് ഉണ്ടെങ്കിൽ ജനം പിന്നാലെ വരുമെന്നും ഏത് പാർട്ടിയായാലും ലീഡർഷിപ്പ് പ്രധാനമാണെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞു.
സുരേഷ് ഗോപിക്ക് കാബിനറ്റ് പദവി നൽകണമായിരുന്നു. മത്സരിച്ച് കഷ്ടപ്പെട്ടാണ് സുരേഷ് ഗോപി അധികാരത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തെരെഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സി.പി.എം കോട്ടകളിൽ വിള്ളലുണ്ടായി. കമ്മ്യൂണിസ്റ് പാർട്ടി പിറവിയെടുത്ത സ്ഥലങ്ങളിൽ പോലും മൂന്നാമതായി. കായംകുളത്ത് വോട്ട് ചോർന്നു. പുന്നപ്രയിലും വോട്ട് ചോർന്നു. വോട്ട് ചോർന്നത് ചരിത്രത്തിൽ ആദ്യമാണെന്നും സുധാകരൻ പറഞ്ഞു.