റിയാദ്- കെ.എം.സി.സി നാഷണല്‍ സോക്കറില്‍ റിയാദ്, ദമാം തല മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ദീമ ടിഷ്യൂ ഖാലിദിയക്ക് ജയം. മല്‍സരം തുടങ്ങിയത് തന്നെ ഇരുടീമുകളും വാശിയോടെയായിരുന്നു ഇരു പോസ്റ്റിലും നല്ല മുന്നേറ്റങ്ങള്‍ നടത്തിയതെങ്കിലും ഗോളുകളൊന്നും പിറന്നില്ല. നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ ആദ്യ പകുതി അവസാനിക്കും മുമ്പെ യൂത്ത് ഇന്ത്യയുടെ ഹസീമിലൂടെ ആദ്യ ഗോള്‍ കണ്ടത്തിയതിനെ തുടര്‍ന്ന് ഖാലിദിയ മുന്നേറ്റനിര എങ്ങിനെയും ഗോള്‍ മടക്കാനായി മികച്ച മുന്നേറ്റങ്ങളാണ് പുറത്തെടുത്തത്. നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ 22 ാം നമ്പര്‍ ജേഴ്‌സി അണിഞ്ഞ മുഹമ്മദ് ഇനാസ് ഗോള്‍ മടക്കി. ഗോള്‍ മടക്കിയതോടെ ലീഡുയര്‍ത്താനുള്ള ശ്രമങ്ങള്‍ ഇരു ടീമുകളും സജീവമാക്കുന്നതിനിടെ ഒരു ഗോള്‍ ലീഡുയര്‍ത്തി (2-1 ) ഖാലിദിയ എഫ്.സി തുടര്‍ന്ന് പ്രതിരോധം ശക്തമാക്കി അവസാനം വരെ പിടിച്ചു നിന്ന ഖാലിദിയ എഫ്. സി നിര്‍ണ്ണായകമായ മൂന്ന് പോയന്റ് സ്വന്തമാക്കി. കംഫര്‍ട്ട് ട്രാവല്‍സ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് എട്ടാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ റിംമിനെ തെരഞ്ഞെടുത്തു. പുരസ്‌കാരം മുജീബ് പാറമ്മല്‍ കൈമാറി. രണ്ടാം മല്‍സരത്തില്‍ കറിപോട്ട് റോയല്‍ ഫോക്കസ് ലൈന്‍ പസിഫിക് ബദര്‍ എഫ്.സി മല്‍സരം ഇരുടീമുകളും തമ്മില്‍ ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചു. മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ കറിപോട്ട് റോയല്‍ ഫോക്കസ് ലൈന്‍ മുഹമ്മദ് ഫത്തീനിലൂടെ ലീഡു നേടി. രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ മൂന്നാം നമ്പര്‍ ജേഴ്‌സി അണിഞ്ഞ ഹസനിലൂടെ ബദര്‍ എഫ്.സി സമനില കണ്ടെത്തി. തുടര്‍ന്ന് ലീഡുയര്‍ത്താന്‍ ശ്രമങ്ങള്‍ ഇരു ഭാഗത്തും ഉണ്ടായെങ്കിലും അന്തിമ വിസില്‍ വരെ ഇരു ടീമുകളും സമനില തന്നെ തുടര്‍ന്നു. ബദര്‍ എഫ്.സിയുടെ ഹസന്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായി. പുരസ്‌ക്കാരം ഗ്ലോബല്‍ ട്രാവല്‍ ആന്‍ ടൂറിസം മാനേജിംഗ് ഡയറക്ടര്‍ ഹനീഫ കട്ടച്ചിറ കൈമാറി.
സത്താര്‍ താമരത്ത് ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങില്‍ സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. യോഗം എന്‍സിബി ബാങ്ക് റിയാദ് ഏരിയ മാനേജര്‍ വലീദ് അല്‍ ജലവി ഉദ്ഘാടനം ചെയ്തു. വി.കെ മുഹമ്മദ് കെ.എം.സി.സി നാഷണല്‍ കമ്മിറ്റി, അബ്ദുല്ല വല്ലാഞ്ചിറ, സലീംകളക്കര, രഘുനാഥ് പറശ്ശനികടവ് (ഒ.ഐ.സി.സി), കാഹീം ചേളാരി (കേളി), സുധീര്‍ കുമ്മിള്‍ (നവോദയ), ഷാനവാസ് കരുനാഗപ്പള്ളി (എംകെ ഫുഡ്‌സ്), സലീം തിരൂരങ്ങാടി (ഫ്രണ്ടി പേ), ലുഖ്മാന്‍ ഇസ്ലാമാബാദ് (ഫ്രണ്ടി പാക്കേജ്), സലീം മാഹി (മാധ്യമം), സൈഫുകളായി (റിഫ), യഹ്‌യ കൊടുങ്ങല്ലൂര്‍, സലീം ആര്‍ത്തിയില്‍, ജലീല്‍ തിരൂര്‍, മുഹമ്മദ് വേങ്ങര, മൊയ്തീന്‍ കുട്ടി തെന്നല, വിവിധ സെന്‍ട്രല്‍, ജില്ലാ ഏരിയ, മണ്ഡലം ഭാരവാഹികള്‍ സംസാരിച്ചു. അലി അല്‍ഖഹ്ത്താനിയുടെ നേതൃത്വത്തിലുള്ള റഫറി പാനല്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു. ഷക്കീല്‍ തിരൂര്‍ക്കാടിന്റെ നേതൃത്വത്തില്‍ ടെക്‌നിക്കല്‍ കമ്മിറ്റി പ്രവര്‍ത്തിച്ചു. ചീഫ് കോ ഓര്‍ഡിനേറ്റര്‍ മുജീബ് ഉപ്പട ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. റഫീഖ് പുല്ലൂര്‍, കബീര്‍ വൈലത്തൂര്‍ എന്നിവര്‍ വളണ്ടിയര്‍ വിഭാഗം കൈകാര്യം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group