മുംബൈ: മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ ജെറ്റ് പറന്നുയരുന്ന അതേ റൺവേയിൽ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തു. അപകടം ഒഴിവായത് തലനാരിഴക്ക്. നൂറുകണക്കിന് യാത്രക്കാരാണ് വൻ അപകടത്തിൽനിന്ന്
ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടത്. സംഭവത്തിൽ ഏവിയേഷൻ റെഗുലർ ഡയറക്റേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു.
എയർ ഇന്ത്യയുടെ ജെറ്റ് പറന്നുയർന്ന് നിമിഷങ്ങൾക്കകമാണ് ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തത്. ഇൻഡോറിൽനിന്ന് മുംബൈയിലേക്ക് വരികയായിരുന്നു ഇൻഡിഗോ വിമാനം. തിരുവനന്തപുരത്തേക്കുള്ളതായിരുന്നു എയർ ഇന്ത്യ വിമാനം.
എടിസിയുടെ നിർദേശങ്ങൾ പാലിച്ചാണ് തങ്ങളുടെ വിമാനം ലാൻഡ് ചെ്യതതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ചാണ് വിമാനം ലാൻഡ് ചെയ്തതെന്നും പ്രസ്താവനയിൽ വിശദീകരിച്ചു.