റിയാദ് – കാലാവധി തീര്‍ന്ന് ഉപയോഗശൂന്യമായി മാറിയ ഉല്‍പന്നങ്ങളുടെ വന്‍ശേഖരം റിയാദിലെ വെയര്‍ഹൗസ് റെയ്ഡ് ചെയ്ത് വാണിജ്യ മന്ത്രാലയം പിടികൂടി. ഉപയോഗ കാലാവധിയില്‍ തിരുത്തലുകള്‍ വരുത്തി പ്രാദേശിക വിപണിയില്‍ മൊത്തമായി വിതരണം ചെയ്യാന്‍ സൂക്ഷിച്ച ഉല്‍പന്നങ്ങളാണ് പിടികൂടിയത്. അറബ് വംശജരായ വിദേശികള്‍ രാസപദാര്‍ഥം ഉപയോഗിച്ച് ഉല്‍പന്നങ്ങളിലെ പഴയ കാലാവധി മായ്ച്ച ശേഷം പുതിയ കാലാവധി രേഖപ്പെടുത്തുകയായിരുന്നു.
ഇവ പ്രാദേശിക വിപണിയില്‍ മൊത്തമായി വിതരണം ചെയ്യുന്നതിനു തൊട്ടുമുമ്പാണ് പോലീസുമായി സഹകരിച്ച് വാണിജ്യ മന്ത്രാലയം വെയര്‍ഹൗസ് റെയ്ഡ് ചെയ്തത്. ഭക്ഷ്യവസ്തുക്കളും ചര്‍മ പരിചരണ ഉല്‍പന്നങ്ങളും ശുചീകരണ വസ്തുക്കളുമാണ് പിടികൂടിയതെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ മുഹമ്മദ് അല്‍ശഹ്‌രി പറഞ്ഞു. റെയ്ഡിനിടെ പിടികൂടിയ നിയമ ലംഘകരെ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മുഹമ്മദ് അല്‍ശഹ്‌രി പറഞ്ഞു.