മക്ക – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ് കര്‍മം നിര്‍വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരില്‍ പെട്ട ആദ്യ സംഘം പുണ്യഭൂമിയിലെത്തി. ഉസ്‌ബെക്കിസ്ഥാന്‍, വിയറ്റ്‌നാം, റൊമാനിയ, മോണ്ടിനെഗ്രോ എന്നീ നാലു രാജ്യങ്ങളില്‍ നിന്നുള്ള 34 പേരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. ജിദ്ദ വിമാനത്താവളത്തിലെത്തിയ രാജാവിന്റെ അതിഥികളെ ഇസ്‌ലാമികകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പൂച്ചെണ്ടുകളും കാപ്പിയും ജ്യൂസും ഈത്തപ്പഴവും പലഹാരങ്ങളും ഉപഹാരങ്ങളും വിതരണം ചെയ്ത് ഊഷ്‌ളമായി സ്വീകരിച്ചു.
മക്കയില്‍ ഒരുക്കിയ താമസസ്ഥലങ്ങളിലേക്ക് ഇവര്‍ പിന്നീട് ബസുകളില്‍ യാത്ര തിരിച്ചു. ഇത്തവണ 88 രാജ്യങ്ങളില്‍ നിന്നുള്ള 2,322 പേര്‍ക്കാണ് രാജാവിന്റെ ആതിഥികളായി ഹജ് കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ചുമതല ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group